in ,

ലോക കപ്പ് ആസ്വാദകര്‍ക്കായി ഡ്രൈവര്‍മാരില്ലാത്ത ഇലക്ട്രിക് ബസ്സുമായി ഖത്തര്‍

കഴിഞ്ഞ ദിവസം ഖത്തര്‍ പൊതുഗതാഗത വകുപ്പ് പുറത്തിറക്കിയ ഓട്ടോണമസ് ഇലക്ട്രിക് മിനി ബസ്സ്

ആദ്യബാച്ച് സര്‍വ്വീസ് ഈ മാസം അറബ് കപ്പിന്

അശ്‌റഫ് തൂണേരി/ ദോഹ:

ഫിഫ ലോക കപ്പ് ആസ്വാദര്‍ക്കായി ഡ്രൈവര്‍മാരില്ലാത്ത ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാനൊരുങ്ങി ഖത്തര്‍. ഇലക്ട്രിക് ബസുകളുടെ ചൈനീസ് നിര്‍മാതാക്കളായ യുതോങ്ങുമായി സഹകരിച്ചാണ് ഖത്തര്‍ പൊതുഗതാഗത വകുപ്പായ മുവാസലാത്ത് (കര്‍വ)  ഓട്ടോണമസ് മിനി  ബസ്സുകള്‍ പുറത്തിറക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന പരീക്ഷണ ഓട്ടത്തിന് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി സാക്ഷ്യം വഹിച്ചു.
ഈ മാസം 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 ആരാധകരെ സേവിക്കുന്നതിനായി ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് തയ്യാറായിക്കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി അറിയിച്ചു.  പൊതുഗതാഗത രംഗത്ത് സ്വയംനിയന്ത്രിത ബസ്സോടുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തറിന് മാറാനാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇത്തരം ബസുകള്‍ ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിലൂടെയാണ് ഉറപ്പിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും പുരോഗമിച്ച ലെവല്‍ 4 സാങ്കേതികവിദ്യയിലൂടെയാണ് ഓട്ടോണമസ് മിനി ബസ്സുകളുടെ നിര്‍മ്മാണം. െ്രെഡവറുടെ ആവശ്യമില്ലാതെ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്. സാങ്കേതികമായി ഏറെ മേന്മയുണ്ടെങ്കിലും ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള ബാക്കപ്പായി ഒരു െ്രെഡവര്‍ ബസ്സിലുണ്ടാവും. നിരവധി റഡാറുകള്‍, ലിഡാറുകള്‍, നൂതന ക്യാമറകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍  ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും തിരിച്ചറിയാനും ചലനത്തിലായിരിക്കുമ്പോള്‍ അതിനനുസരിച്ച് പ്രതികരിക്കാനും സഹായകരമാണ്.  250 മീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ദൃശ്യപരതയുണ്ട്.
ഓരോ മിനിബസിനും 8 യാത്രക്കാരെ വഹിക്കാനാവും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കാനും കഴിയും. ഇതിന്റെ ബാറ്ററി  ഫുള്‍ ചാര്‍ജ് ആകാന്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുക്കും. ഒരു ഫുള്‍ ബാറ്ററിയില്‍ ബസിന് 100 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യ – ഖത്തർ സുരക്ഷാ
സഹകരണം: ജോയിൻറ്​ കമ്മിറ്റി യോഗം ചേർന്നു

എങ്ങനെ മികച്ച നഗരമുണ്ടാക്കാം; ആഗോള ആസൂത്രണ സമ്മേളനവുമായി ദോഹ