
ദോഹ: ഫലസ്തീന് ജനതയുടെ ചരിത്രപരമായ അവകാശങ്ങള്‍ക്കൊപ്പമാണ് ഖത്തറെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി. 1967 ജൂണ്‍ നാലിലെ അതിര്‍ത്തികള്‍ പ്രകാരം ഖുദ്സ് അല്‍ഷരീഫ് തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്ര രൂപീകരണം, അഭയാര്‍ഥികള്‍ക്ക് അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള അവകാശം എന്നീ കാര്യങ്ങളില്‍ ഖത്തറിന്റെ ഉറച്ച നിലപാട് അദ്ദേഹം സ്ഥിരീകരിച്ചു. ഇതില്‍നിന്ന് വ്യതിചലിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് ലീഗ് കൗണ്‍സിലിന്റെ 154-ാമത് സാധാരണ സെഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു യോഗം. ബെയ്റൂത്ത് തുറമുഖ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ലബനാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും വിദേശകാര്യസഹമന്ത്രി ഖത്തറിന്റെ അനുശോചനം അറിയിച്ചു. ബെയ്റൂത്ത് ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ഐക്യദാര്‍ഢ്യം ആവശ്യപ്പെടുകയും ചെയ്തു. ലബനാനെ സഹായിക്കുന്നതിനായുള്ള ഖത്തറിന്റെ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു ഫലസ്തീന് അറബികളുടെ കേന്ദ്രവിഷയമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യമന്‍, ലിബിയന്‍, സുഡാന് വിഷങ്ങളിലും ഖത്തറിന്റെ നിലപാടും പ്രതികരണങ്ങളും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.