ദോഹ: ഖത്തര്‍ ഫിഫ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ സുവനീര്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ പ്രിന്റിനായി വെബ്സൈറ്റില്‍ ലഭ്യമാണെന്ന് സംഘാടകര്‍. ഓരോരുത്തരും എത്രയാണോ മൊബൈല്‍-ടിക്കറ്റ് വാങ്ങിയത് അതനുസരിച്ച് ടിക്കറ്റുകള്‍ ലഭിക്കും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഖത്തര്‍ 2022 ടിക്കറ്റ് പോര്‍ട്ടലില്‍ പ്രവേശിച്ച് അവരുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനും തങ്ങള്‍ക്കും അതിഥികള്‍ക്കുമുള്ള സുവനീര്‍ ടിക്കറ്റുകള്‍ വാങ്ങാം. ഒരാളുടെ അതിഥിയായി കളികണ്ടവര്ക്ക് സുവനീര്‍ ടിക്കറ്റുകള്‍ നേരിട്ട് വാങ്ങാന്‍ അര്‍ഹതയില്ല. ഒരു സുവനീര്‍ ടിക്കറ്റിന്റെ വില പത്ത് ഖത്തര്‍ റിയാല്‍ ആയിരിക്കും. ഓരോരുത്തരും നേരത്തെ മൊബൈല്‍ പര്‍ച്ചേസ് ചെയ്തതനുസരിച്ചുള്ള ടിക്കറ്റ് തുക പത്ത് റിയാലിന്റെ വിഹിതം വെച്ച് നല്‍കേണ്ടിവരും. ടിക്കറ്റുകള്‍ ഫെബ്രുവരി അവസാനമോ മാര്‍ച്ചിന്റെ തുടക്കമോ മുതല്‍ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് സാധാരണ തപാല്‍ വഴി വിതരണം ചെയ്യും. തപാല്‍ ചാര്‍ജ്ജ് കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് ടിക്കറ്റ് പ്രിന്റ് വില.
in QATAR NEWS
ഖത്തര്‍ ലോകകപ്പ് സുവനീര്‍ ടിക്കറ്റുകള്‍ പ്രിന്റിനായി തയ്യാര്‍; ഫെബ്രുവരി അവസാനം മുതല്‍ തപാലില്‍ വീട്ടിലെത്തും
