in ,

ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ എയര്‍വേയ്‌സും; അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ സൗജന്യമായി എത്തിക്കും

3 കാര്‍ഗോ ഫ്‌ളൈറ്റുകളില്‍ 300 ടണ്‍ സാധനങ്ങള്‍ ഉടന്‍ എത്തും

ദോഹ: കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രയാസം നേരിടുന്ന ഇന്ത്യക്ക് സഹായത്തിന്റെ കൈത്താങ്ങുമായി ഖത്തര്‍ എയര്‍വേയ്‌സും. ഇന്ത്യയിലേക്ക് അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ നിരക്ക് ഈടാക്കാതെ എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ആഗോളവിതരണക്കാരില്‍ നിന്നും സൗജന്യമായി മെഡിക്കല്‍ സഹായവും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലെത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ആഗോളാടിസ്ഥാനത്തില്‍ ശേഖരിക്കുന്ന 300 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ ദോഹയിലേക്ക് എത്തിച്ചശേഷം അവിടെ നിന്നും മൂന്നു ഫ്‌ളൈറ്റ് കാര്‍ഗോ എയര്‍ക്രാഫ്റ്റ് കോണ്‍വോയില്‍ ഇന്ത്യയിലെ സഹായം ഏറ്റവും അത്യാവശ്യമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഖത്തറിന് ഇന്ത്യയുമായി പതിറ്റാണ്ടുകളായുള്ള പ്രത്യേക ബന്ധമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വീണ്ടും വെല്ലുവിളി സൃഷ്ടിച്ചത് വളരെ ദു:ഖത്തോടെയാണ് തങ്ങള്‍ കാണുന്നത്. വിപുലമായ അന്താരാഷ്ട്ര ശൃംഖലയുള്ള ലോക എയര്‍ കാര്‍ഗോ നേതൃത്വത്തിലെ അംഗമെന്ന നിലയില്‍ വളരെ ആവശ്യമുള്ള മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കുന്നതിലൂടെ മാനുഷിക പിന്തുണ നല്‍കാന്‍ സജ്ജമാണ്. ഭയാനക വൈറസിനെതിരെ പോരാടാന്‍ ഇന്ത്യയെ സഹായിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സെന്നും അല്‍ബാകിര്‍ വ്യക്തമാക്കി. കാര്‍ഗോ കയറ്റുമതിയില്‍ നിലവിലുള്ള ഓര്‍ഡറുകള്‍ക്കു പുറമെ പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കാനിസ്റ്ററുകള്‍, മറ്റു അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടും. കൂടാതെ ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നല്‍കുന്ന സംഭാവനകളും ഇതിലുള്‍പ്പെടും. മഹാമാരി ആദ്യം നാശംവിതച്ചുതുടങ്ങിയ ഘട്ടത്തില്‍ ചൈനയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബീജിങ്, ഗ്വാങ്ഷു, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും സാമഗ്രികള്‍ എത്തിച്ചിരുന്നു. യുനിസെഫിന്റെ ഹ്യൂമാനിറ്റേറിയന്‍ എയര്‍െ്രെഫറ്റ് ഓര്‍ഗനൈസേഷനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേസ് കാര്‍ഗോ ഇതിനകം തന്നെ 20 ദശലക്ഷം ഡോസ് കോവിഡ് 19 വാക്‌സിന്‍ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ 50% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

ചന്ദ്രിക ഖത്തര്‍ മുന്‍ലേഖകന്‍ പി.എ.മുബാറക്കിന്റെ ഭാര്യ നിര്യാതയായി