in ,

ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; കേരളത്തിലേക്ക് മെയ് 26 മുതല്‍

ബുക്കിംഗ് ആരംഭിച്ചു; ആദ്യം കൊച്ചിയിലേക്ക്

ആര്‍ റിന്‍സ്/ ദോഹ:

കോവിഡ്19 പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. കേരളത്തിലേക്കും തിരിച്ചുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ മെയ് 26 മുതല്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മെയ് 26ന് ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനസര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം പിന്നീട് കോഴിക്കോട്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം മെയ് 26ന് വൈകുന്നേരം 6.55ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.20ന് കൊച്ചിയിലെത്തും. കൊച്ചിയിലേക്ക് മെയ് 27, 29 തീയതികളിലേക്ക് ബുക്കിങ് തുടങ്ങിയിട്ടില്ല. അതേസമയം മെയ് മെയ് 28, 30, 31 തീയതികളിലും ജൂണ്‍ മുതല്‍ പതിവുപോലെയും സര്‍വീസ് തുടരും. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസ് മെയ് 27 മുതല്‍ തുടരും. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മെയ് 31 മുതലുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. 31ന് രാത്രി 7.40ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഡെല്‍ഹി വഴി ജൂണ്‍ ഒന്നിന് രാവിലെ 10.20ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്നും ദോഹയിലേക്കുള്ള വിമാനസര്‍വീസ് ജൂണ്‍ ഒന്നിന് തുടങ്ങും.ബുക്കിങ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് ജൂണ്‍ രണ്ടിനാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. രണ്ടിന് രാത്രി 7.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.40ന് കോഴിക്കോടെത്തും. ജൂണ്‍ രണ്ടിനുശേഷം ജൂണ്‍ 4, 6, 7, 9, 11, 13, 14, 16, 18, 20, 21 തീയതികളിലേക്കെല്ലാം ബുക്കിങ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുനിന്നും ദോഹയിലേക്ക് ജൂണ്‍ മൂന്നു മുതല്‍ സര്‍വീസ് തുടങ്ങും. ബുക്കിങ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജൂണോടെ 80 നഗരങ്ങളിലേക്ക് കൂടി സര്‍വ്വീസ്

മെയ് അവസാനത്തോടെ 52 നഗരങ്ങളിലേക്കും ജൂണ്‍ മാസത്തോടെ 80 നഗരങ്ങളിലേക്കും വിമാനസര്‍വീസ് പുനരാരംഭിക്കാനാണ് ശ്രമങ്ങളെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെയുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍വീസ് തുടങ്ങുന്ന 80 നഗരങ്ങളില്‍ 33 എണ്ണം ഏഷ്യ പസഫിക് മേഖലയിലാണ്. യൂറോപ്പിലെ 23 നഗരങ്ങളിലേക്കും മിഡില്‍ഈസ്റ്റ് ആഫ്രിക്ക മേഖലയിലെ 20 നഗരങ്ങളിലേക്കും അമേരിക്കാസിലെ നാലു നഗരങ്ങളിലേക്കും സര്‍വീസ് വീണ്ടും തുടങ്ങാനാണ് നീക്കം. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.റഗുലേറ്ററി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശം-ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

സുരക്ഷാലംഘനം: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി