in ,

വിദേശങ്ങളില്‍ ചികിത്സയിലായിരുന്ന ഖത്തരികളെ സുരക്ഷിതമായി തിരികെയെത്തിച്ചു

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയുടെ വെളിച്ചത്തില്‍ വിദേശങ്ങളില്‍ ചികിത്സയിലായിരുന്ന നിരവധി ഖത്തരികളെ അവരുടെ ആഗ്രഹപ്രകാരം സുരക്ഷിതമായി തിരികെയെത്തിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ റിലേഷന്‍സ്, വിദേശ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. ഗാലിയ മുഹമ്മദ് അല്‍ഹരാമി പറഞ്ഞു.
ഖത്തര്‍ ടിവിയോടു സംസാരിക്കുകയായിരുന്നു അവര്‍. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായും(എച്ച്എംസി) സഹകരിച്ചാണ് അവരുടെ സുരക്ഷിതമായ മടക്കം വകുപ്പ് ഏകോപിപ്പിച്ചത്. മടങ്ങിയെത്തിച്ചവരുടെ ചികിത്സ രാജ്യത്തിനകത്ത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായിട്ടായിരുന്നു ഏകോപനം. രാജ്യത്തേക്ക് തിരികെയെത്തിച്ചവരെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലേക്കു മാറ്റിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. മടങ്ങിയെത്തിച്ചവരുടെ കേസുകള്‍ തരംതിരിക്കാനും അതിനനുസരിച്ച് മതിയായ ചികിത്സ നല്‍കാനും വിദേശത്തുള്ള മെഡിക്കല്‍ ഓഫീസുകളുമായും എച്ച്എംസിയുമായും വകുപ്പ് ഏകോപിപ്പിച്ചു. ആസ്പത്രികളില്‍ ചികിത്സ തുടരേണ്ട സാഹചര്യമുള്ളവരെ ആസ്പത്രികളിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സയും പരിചരണവും ലഭ്യമാക്കുന്നുണ്ട്. ഇതിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സഹകരണവും ഉറപ്പാക്കുന്നുണ്ടെന്ന് ഡോ.ഗാലിയ മുഹമ്മദ് അല്‍ഹരാമി പറഞ്ഞു.
വിദേശത്ത് ചികിത്സയ്ക്കായി ഖത്തരികളില്‍നിന്നും ഇപ്പോഴും വകുപ്പിന് ഇപ്പോഴും അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും അവ ബന്ധപ്പെട്ട മെഡിക്കല്‍ കമ്മിറ്റികളുടെ വിലയിരുത്തലിന് വിധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധി അവസാനിക്കുന്നതുവരെയും രാജ്യത്തിന് പുറത്ത് യാത്രക്കും ചികിത്സക്കുമുള്ള സാഹചര്യം മെച്ചപ്പെടുന്നതുവരെയും വിദേശങ്ങളില്‍ ചികിത്സക്കു നല്‍കിയ അംഗീകാരം തടഞ്ഞുവെക്കും.
അതേസമയം സാധ്യമായ എല്ലാ ചികിത്സാമാര്‍ഗങ്ങളും രോഗികള്‍ക്ക് ഇവിടെ സമയബന്ധിതമായി ലഭ്യമാക്കും. പ്രതിമാസം 300 മുതല്‍ 400 വരെ ഖത്തരി രോഗികള്‍ വിദേശത്ത് ചികിത്സ തേടാറുണ്ടെന്നും അവര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലബാര്‍ ഗോള്‍ഡ് 15,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു

85 കാരിയായ ഖത്തരി വനിത രോഗമുക്തയായി