in ,

വിദേശ ഇന്ത്യക്കാര്‍ക്ക് പുതിയ കോവിഡ് പരിശോധന നിര്‍ത്തണമെന്ന് ഖത്തര്‍ കെ എം സി സി; സൗജന്യമാക്കണമെന്ന് ഇന്‍കാസ്

കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് ഖത്തര്‍ കെ എം സി സി നിവേദനം നല്‍കി

ദോഹ: കേന്ദ്രസര്‍ക്കാര്‍ വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി പുറത്തിറക്കിയ പുതിയ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതും പ്രവാസികള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതുമാണെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് ഖത്തര്‍ കെ എം സി സി നിവേദനം നല്‍കിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസി യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ 2 ടെസ്റ്റുകള്‍ ആണ് ചെയ്യേണ്ടി വരുന്നത്. വിദേശത്തും നാട്ടിലും ടെസ്റ്റ് നടത്താന്‍ ഒരു വ്യക്തിക്ക് പതിനായിരത്തോളം രൂപ വരെ ചിലവ് വരും. കുടുംബ സമേതം പോകുന്നവരാണെങ്കില്‍ ഭീമമായ ചാര്‍ജ് ഓരോ കുടുംബവും നല്‍കേണ്ടി വരുമെന്നും കെ എം സി സി അറിയിച്ചു.
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍
പി സി ആര്‍ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫികറ്റുമായി വരുന്നവരാണെന്നും നാട്ടിലെ എയര്‍പ്പോര്‍ട്ടിലും സ്വന്തം ചിലവില്‍ വീണ്ടും പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇന്‍കാസ് ഖത്തര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിദേശത്തുള്ള മിക്ക വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന സൗജന്യമാണ്. ഇന്ത്യയിലെത്തുന്ന പ്രവാസികളാകട്ടെ ചിലവ് സ്വന്തം വഹിക്കണമെന്നത് അംഗീകരിക്കാനാവാത്തതാണ്.
നാട്ടിലെ വിമാനത്താവളത്തില്‍ നിന്നുള്ള പരിശോധന ഒഴിവാക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും സൗജന്യ പരിശോധന നടത്തുകയോ വേണമെന്നും പ്രവാസികളെ പ്രയാസപ്പെടുത്തുന്ന നിലവിലെ തീരുമാനം പുന:പരിശോധിക്കണമെന്നും ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികള്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ്; നിര്‍ത്തണമെന്നാവശ്യപ്പെട്ട് നാദാപുരം കെ എം സി സി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം