അശ്റഫ് തൂണേരി/ദോഹ:
ഫലസ്തീന് (PALESTINE) അഭയാര്‍ത്ഥികളെ സഹായിക്കാനും മറ്റ് കാരുണ്യപ്രവര്ത്തനങ്ങള്ക്കുമായി ഖത്തര്‍ ഐക്യരാഷ്ട്രസഭക്ക് (United Nations) രണ്ടരക്കോടി അമേരിക്കന്‍ ഡോളറിന്റെ (Us Dollar) സഹായം നല്കാന് ധാരണയായി. ഇതു സംബന്ധിച്ച കരാറുകളില്‍ യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റഫ്യൂജീസ് ഇന്‍ ദ നിയര്ഈസ്റ്റ് (യു.എന്‍.ആര്.ഡബ്ല്യു) കമ്മീഷന് ജനറല്‍ ഫിലിപ്പ് ലസാറിനിയും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) ഡയരക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ജാസിം അല്‍ഖുവാരിയും ഒപ്പുവെച്ചു. ഖത്തര്‍ (Qatar) വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍. ഫലസ്തീന് അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം ഫലസ്തീനിലും അവര്‍ ജീവിക്കുന്ന സിറിയയുള്പ്പെടെ രാഷ്ട്രങ്ങളിലും മെച്ചപ്പെടുത്താനാവശ്യമായ രണ്ടു കരാറുകളിലാണ് ഒപ്പുവെച്ചതെന്നും വിവിധ പദ്ധതികളിലായി ഏഴു ലക്ഷത്തിലധികം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ക്യു.എഫ്.എഫ്.ഡി ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ ഫലസീതീനികളുടെ സാഹചര്യം മെച്ചപ്പെടുത്താനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.