in

വിവിധ രാജ്യങ്ങളിലേക്ക് ഖത്തറിന്റെ സഹായപ്രവാഹം തുടരുന്നു

ഇറാനിലേക്കുള്ള ഖത്തറിന്റെ മെഡിക്കല്‍ സഹായം സജ്ജമാക്കിയപ്പോള്‍

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) പ്രതിരോധത്തിനായി വിവിധ രാജ്യങ്ങളിലേക്ക് ഖത്തറിന്റെ സഹായപ്രവാഹം തുടരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ മെഡിക്കല്‍ സഹായമെത്തിച്ചു.ഇറാനില്‍ കഴിഞ്ഞ ദിവസം മൂന്നാംഘട്ട സഹായമെത്തിച്ചു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി അള്‍ജീരിയയിലേക്കും മെഡിക്കല്‍ സഹായമെത്തിക്കാന്‍ അമീര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാനും അള്‍ജീരിയക്കും പുറമെ ഇറ്റലി, ഗസ, നേപ്പാല്‍, റുവാണ്ട, ടുണീഷ്യ, ലബനാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കെല്ലാം ഖത്തര്‍ മെഡിക്കല്‍ സഹായം കയറ്റിഅയച്ചിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ സഹായം ലഭ്യമാക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രാജ്യത്തിന്റെ സഹായത്തെ യുഎന്നും ലോകാരോഗ്യ സംഘടനയും പ്രശംസിച്ചിട്ടുണ്ട്.
ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും ഉള്‍പ്പടെയുള്ള സംഘടനകള്‍ വിവിധ രാജ്യങ്ങളില്‍ സഹായമെത്തിക്കുന്നുണ്ട്. നേപ്പാല്‍, റുവാണ്ട, ടുണീഷ്യ, അള്‍ജീരിയ എന്നീ നാലു രാജ്യങ്ങളിലേക്കു മാത്രം 45 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും എത്തിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ സഹകരണത്തോടെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റാണ് സഹായം എത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇറാന് ഖത്തര്‍ മൂന്നാംഘട്ട അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചു. ഇറാന്റെ ആരോഗ്യ, രാജ്യാന്തര കാര്യ സഹമന്ത്രി ജലാല്‍ നയേലി, ഇറാനിലെ ഖത്തര്‍ എംബസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സഹായം സ്വീകരിച്ചു. 16 ടണ്‍ മെഡിക്കല്‍ സാമഗ്രികളാണ് മൂന്നൂം ഷിപ്പ്‌മെന്റിലുണ്ടായിരുന്നത്.
മെഡിക്കല്‍ ഉപകരണങ്ങള്‍, മാസ്‌ക്കുകള്‍, സ്റ്റെറിലൈസറുകള്‍, അണുനാശിനികള്‍ എന്നിവയുള്‍പ്പടെ എഴു ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ രണ്ടാംഘട്ടത്തിലെത്തിച്ചിരുന്നു. ഖത്തര്‍ ഇതാദ്യമായല്ല ഇറാന് സഹായമെത്തിക്കുന്നത്. നേരത്തെ ഇറാനില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഭൂചലനമുണ്ടായപ്പോഴും ഖത്തറിന്റെ നിര്‍ലോഭമായ സഹായം ഇറാന് ലഭിച്ചിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കുന്നതുവരെ സഹായം തുടരുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പകര്‍ച്ചവ്യാധിയെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഖത്തറിന്റെ സഹായമെന്ന നിലയിലാണ് അടിയന്തരമായി ആരോഗ്യസഹായം ലഭ്യമാക്കാന്‍ അമീര്‍ ഉത്തരവിട്ടത്. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 13ന് ആറു ടണ്ണിന്റെ മെഡിക്കല്‍ സഹായം എത്തിച്ചിരുന്നു. കോവിഡ്-19നെത്തുടര്‍ന്ന് ഇറാനില്‍ നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടേറെപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ചൈനക്ക് പുറത്ത് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ആഗോളതലത്തില്‍ മഹാമാരിയായി പ്രഖ്യാപിച്ച ഈ അസുഖത്തെ നിയന്ത്രണവിധേയമാക്കാന്‍ അതോറിറ്റികള്‍ തീവ്രമായ ശ്രമങ്ങളാണ് നടത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സുരക്ഷ വര്‍ധിപ്പിക്കല്‍: കര്‍വ ടാക്‌സികളില്‍ സംരക്ഷിത പ്ലാസ്റ്റിക് കവചങ്ങള്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതായി എന്‍എച്ച്ആര്‍സി