in

ഖത്തറിന്റെ എഫ്-15 യുദ്ധവിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ നടന്നു

ദോഹ: ഖത്തറിന്റെ എഫ്-15 യുദ്ധവിമാനങ്ങളുടെ ഖത്തറിലെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അമീരി വ്യോമസേനക്കായി വികസിപ്പിച്ച എഫ്-15 യുദ്ധവിമാനങ്ങളില്‍ അത്യാധുനികവും സമഗ്രവുമായ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണുള്ളത്. പരീക്ഷണപ്പറക്കലിന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഈ പ്രോഗ്രാമിന്റെ തുടര്‍വിജയങ്ങള്‍ക്കായി ഉറ്റുനോക്കുകയുമാണെന്ന് എഫ്-15 ക്യുഎ വിങ് കമാന്‍ഡര്‍ കേണല്‍ പൈലറ്റ് അഹമ്മദ് ജാദെ അല്‍മന്‍സൂരി പറഞ്ഞു. ഈ യുദ്ധവിമാനത്തിന് അത്യസാധാരണമായ ഉയരത്തില്‍വരെ പറക്കാനുള്ള ശേഷിയുണ്ടാകും. ഭൂമിയില്‍ നിന്നും 65,000 അടിവരെ ഉയരത്തില്‍ പറക്കാനുള്ള ശേഷി യുദ്ധവിമാനത്തിനുണ്ടാകും.
അത്യാധുനിക റഡാറുകളും സമഗ്രവും സംയോജിതവുമായ സ്‌ക്രീനുകളുമുള്ള എഫ് 15 യുദ്ധവിമാനത്തില്‍ വലിയതോതില്‍ യുദ്ധോപകരണങ്ങളും ആയുധങ്ങളും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ടാകും. രണ്ടു സീറ്റുകളാകും യുദ്ധവിമാനത്തിലുണ്ടാകുക. ഒന്ന് പൈലറ്റിനും മറ്റൊന്ന് ആയുധങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥനും.
ആകാശത്ത് ദീര്‍ഘനേരം നിലകൊള്ളുന്നതിനുള്ള ശേഷിയുമുണ്ടാകും. ശത്രുവിമാനങ്ങളെ പ്രതിരോധിക്കാനും പിന്തിരിപ്പിക്കാനും ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് വളരെ വേഗത്തിലും ഉയര്‍ന്ന ആള്‍റ്റിറ്റിയൂഡിലും അകമ്പടിയില്ലാതെ പറക്കാനാകും. 20-ാം നൂറ്റാണ്ടിലെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെട്ടവയാണ് ഇവ. യുദ്ധക്കളത്ത് ആകാശമേഖലയില്‍ മുന്‍തൂക്കം നല്‍കാന്‍ ഇവ സഹായകമാണ്. ലോങ്‌റേഞ്ച് സ്്ട്രാറ്റജിക് എയര്‍ക്രാഫ്റ്റാണിത്. ശത്രുക്കളുടെ മേഖലയില്‍ വളരെ ആഴത്തില്‍ പ്രവേശിക്കുന്നതിനും തന്ത്രപരമായ ലക്ഷ്യങ്ങളിലേക്ക് കടന്നുകയറുന്നതിനും സാധിക്കും. എഫ് 35 എയര്‍ക്രാഫ്റ്റിലേതിനു സമാനമായ പ്രത്യകതകളും ഗുണനിലവാരവുമുള്ള വനൂതനമായ സ്‌ക്രീനുകളുമായിരിക്കും എഫ്-15ലുമുണ്ടാകുക. ഏറ്റവും സമഗ്രമായ റഡാറുകളാണ് മറ്റൊരു പ്രത്യേകത.
എയര്‍ക്രാഫ്റ്റുകള്‍ പറത്തുന്നതിന് മുമ്പ് വൈമാനിക ട്രെയിനികള്‍ക്ക് മികച്ച പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ഖത്തരി അമീരി വ്യോമസേനയുടെ ശേഷി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയില്‍ നിന്നും അത്യാധുനിക എഫ്-15 എയര്‍ക്രാഫ്റ്റുകള്‍ ഖത്തര്‍ നേടുന്നത്. അമേരിക്കയുമായി വന്‍ തുക ചെലവഴിച്ച് എഫ്15 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ 2017 ജൂണിലാണ് ഖത്തര്‍ ഒപ്പുവച്ചത്. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ എഫ്-15 യുദ്ധവിമാനങ്ങള്‍ ഖത്തറിനു ലഭിച്ചു തുടങ്ങും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കോവിഡ് ഫീല്‍ഡ് ആസ്പത്രി ഉടന്‍ തുറക്കും

ഗതാഗത വകുപ്പ് ട്രാഫിക് പട്രോളിങ് നവീകരിച്ചു