in ,

ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ നീക്കി: അലി അല്‍കുവാരിക്ക് പകരം ചുമതല

ദോഹ: ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ തല്‍സ്ഥാനത്തു നിന്നും നീക്കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിക്കാണ് ധനമന്ത്രിയുടെ താല്‍ക്കാലിക ചുമതല. ഇതുസംബന്ധിച്ച് 2021ലെ ഒന്നാം നമ്പര്‍ അമീരി ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിരുന്നു.

അല്‍ഇമാദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തശേഷമാണ് അറ്റോര്‍ണി ജനറലിന്റെ തീരുമാനമുണ്ടായത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവിധ കാര്യങ്ങളില്‍ ധനമന്ത്രിയെ ചോദ്യം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, പൊതുപണത്തിന്റെ ദുരുപയോഗം, പ്രവര്‍ത്തന ദുരുപയോഗം, അധികാര ദുര്‍വിനിയോഗം തുടങ്ങിവയാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനും അറ്റര്‍ണി ജനറല്‍ ഉത്തരവിട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസി ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി പുനരാരംഭിക്കാന്‍ തീരുമാനം

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 40 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാവികസേനാ കപ്പല്‍ പുറപ്പെട്ടു