in , ,

കാബൂളിലെ സമഗ്രസര്‍ക്കാരും വിമാനത്താവളവും; ചര്‍ച്ചകള്‍ക്കായി ഖത്തര്‍ വിദേശ മന്ത്രാലയ പ്രതിനിധി കാബൂളില്‍

ഡോ. മുത്തലാഖ് ബിന്‍ മജീദ് അല്‍ ഖഹ്താനി

ദോഹ:  അഫ്ഗാനില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്രാ വിമാനത്താവളം വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്താന്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്തലാഖ് ബിന്‍ മജീദ് അല്‍ ഖഹ്താനി കാബൂളിലെത്തി.  ദുബൈയിലെ വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് അദ്ദേഹം കാബൂളിലെത്തിയതെന്ന് ഖത്തര്‍  വൃത്തങ്ങളും വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലേക്ക് സഹായം എത്തിക്കുന്നതിനായി പരമാവധി സംവിധാനമൊരുക്കാന്‍ ഖത്തര്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഡോ. മുത്തലാഖ് ബിന്‍ മജീദ് അല്‍ ഖഹ്താനി അറിയിച്ചു.
ഖത്തര്‍ ഇതിനായി വിവിധ രാജ്യങ്ങളെ സഹകരിപ്പിച്ച് ശ്രമം നടത്തുന്നുമുണ്ട്. അഫ്ഗാനില്‍ സമാധാനപരമായ ഭരണമാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഫലപ്രദവുമായ ഒരു ഭരണകൂടത്തിലേക്ക് സമാധാനപരമായ അധികാരമാറ്റം ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ താലിബാനുമായി ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ കാബൂള്‍ വിമാനത്താവളം പുനരാംഭിക്കുന്നതിനായി ഖത്തറിന്റെ വിദഗ്ദ്ധ സംഘം കാബൂളിലെത്തിയിരുന്നു. ഇക്കാര്യം ഖത്തര്‍ വിദേശകാര്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഒളിമ്പിക്‌സ് ഹീറോകള്‍ക്ക് ദോഹയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്

ഇന്ത്യയില്‍ നിന്നുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് പ്രവേശനമില്ല; ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ എംബസി