in ,

ഖത്തര്‍ ആരോഗ്യമന്ത്രി ലോക ഹെല്‍ത്ത് അസംബ്ലി ഉപാധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ടു

ഡോ. ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി

ഹെല്‍ത്ത് അസംബ്ലി ഡബ്ല്യു.എച്ഛ്.ഒയുടെ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതി

ദോഹ: ലോകാരോഗ്യ സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷ(ഡബ്ല്യു.എച്ഛ്.ഒ)ന്റെ ഉന്നതാധികാര സമിതിയായ ദി വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ പുതിയ ഉപാധ്യക്ഷയായി ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി തെരെഞ്ഞെടുക്കപ്പെട്ടു. ലോക ആരോഗ്യ അംസംബ്ലിയുടെ എഴുപത്തിനാലാമത് സെഷനിലായിരുന്നു തീരുമാനം. ഡബ്ല്യു.എച്ഛ്.ഒയുടെ തീരുമാനങ്ങളെടുക്കുന്ന ഉന്നത സമിതിയാണ് ദി വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി. ലോകാരോഗ്യ സംഘടനയുടെ നയരൂപീകരണം, ഡയരക്ടര്‍ ജനറലിനെ നിയമിക്കല്‍, സാമ്പത്തിക നയരൂപീകരണം തുടങ്ങിയ ചുതമലകള്‍ നിര്‍വ്വഹിക്കുന്ന സമിതി വര്‍ഷത്തില്‍ ഒരിക്കലാണ് വിപുലമായി സമ്മേളിക്കുക.

ലോകാരോഗ്യ സംഘടനയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മെയ് 24-ന് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ആരംഭിച്ച അസംബ്ലി ജൂണ്‍ 1 വരെ തുടരും. ഡോ.ഹനാന്‍ അല്‍ഖുവാരിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സംഘം അസംബ്ലിയില്‍ പങ്കെടുത്തുവരുന്നു. ഡബ്ല്യു.എച്ഛ്.ഒയുടെ നൂറ്റിനാല്‍പ്പത്തി ഒമ്പതാമത് എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗം ജൂണ്‍ 2-ന് ചേരും. ഖത്തര്‍ സംഘം ആ യോഗത്തിലും പങ്കെടുക്കും. കോവിഡ് മഹാമാരിയെ ഒരുമിച്ച് അതിജീവിക്കാനും പ്രതിരോധത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാനുമുള്ള വഴികള്‍ പ്രമേയമാക്കിയാണ്  ലോകാരോഗ്യ അസംബ്ലിയുടെ ഈ വര്‍ഷത്തെ സെഷന്‍ ആരംഭിച്ചതെന്ന്  ഖത്തര്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ തൊഴിലാളികള്‍ ഇനി ഹാപ്പി; നീതിനിഷേധത്തിനെതിരെ അവര്‍ക്കൊപ്പം
മന്ത്രാലയവും പൊതുജനവും ജാഗ്രതയോടെയുണ്ട്

ഖത്തര്‍ സംസ്‌കാരവും പൈതൃകവും ലോക കായിക പ്രേമികളിലേക്ക്; : 2022 ലോക കപ്പ് സംഘാടക സമിതിയും ഖത്തര്‍ മ്യൂസിയംസും ധാരണാപത്രം ഒപ്പുവെച്ചു