in

അമീറിന്റെ നിര്‍ദേശം: ബെലാറസിന് ഖത്തറിന്റെ മെഡിക്കല്‍ സഹായം

ദോഹ: ബെലാറസിലേക്ക് അടിയന്തരമായി മെഡിക്കല്‍ സഹായമെത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശിച്ചു. നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയെ നേരിടുന്നതില്‍ ബെലാറസ് നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ മെഡിക്കല്‍ സഹായമെത്തിക്കുന്നത്.
നേരത്തെ ഇറ്റലി, ഇറാന്‍, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അള്‍ജീരിയ, ലബനാന്‍, ഫലസ്തീന്‍, സൊമാലിയ, കസാഖിസ്താന്‍, അഫ്ഗാനിസ്താന്‍, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ, കോംഗോ, അംഗോള, അല്‍ബേനിയ, അമേരിക്ക, യുകെ, ഫ്രാന്‍സ് തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിലേക്കും അമീറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അടിയന്തര ആരോഗ്യസഹായമെത്തിച്ചിരുന്നു. ഇറ്റലിയില്‍ 500 കിടക്കകള്‍ വീതമുള്ള രണ്ടു ഫീല്‍ഡ് ആസ്പത്രികള്‍ ഖത്തര്‍ സജ്ജമാക്കി.
ടുണീഷ്യയിലും ഫീല്‍ഡ് ആസ്പത്രി ഒരുക്കി. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും ഉള്‍പ്പടെയുള്ള സന്നദ്ധ പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലൈസന്‍സില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി, ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കംചെയ്തു

കെ എം സി സിക്ക് നന്ദിയറിയിച്ച ബഹ്‌റൈന്‍ പ്രവാസിക്കുനേരെ വധശ്രമം