ദോഹ: ഭാരദ്വഹനം 96 കിലോഗ്രാം വിഭാഗത്തിലെ ഫാരിസ് ഇബ്രാഹിമിന്റെ സുവര്‍ണ നേട്ടത്തിലൂടെ ടോക്കിയോയിലെ ഒളിമ്പിക്‌സ് വില്ലേജില്‍ ഖത്തറിന്റെ ദേശീയഗാനം മുഴങ്ങി. ടോക്കിയോയിലെ ഇന്നത്തെ സായാഹ്നത്തില്‍ ഖത്തര്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ ഖത്തര്‍ ദശീയ പതാക ഉയര്‍ന്നു. കഴിഞ്ഞ ഒന്‍പതു ഒളിമ്പിക്‌സുകളിലും സ്വപ്‌നം മാത്രമായിരുന്ന കാഴ്ചയാണ് ഇന്ന് യാഥാര്‍ഥ്യമായത്. ഫാരിസ് ഇബ്രാഹിമിന്റെ സുവര്‍ണനേട്ടത്തില്‍ ഖത്തറാകെ ആഘോഷത്തിലമര്‍ന്നു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ട്വിറ്ററില്‍ പങ്കുവെച്ച മെഡല്‍ദാന ചടങ്ങിന്റെ വീഡിയോ ദൃശ്യം നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.