in

ഉപരോധത്തിനുശേഷം ഖത്തര്‍ കൈവരിച്ചത് അഭൂതപൂര്‍വമായ വളര്‍ച്ച

ദോഹ: ഉപരോധത്തിനുശേഷം രാജ്യം കൈവരിച്ചത് അഭൂതപൂര്‍വമായ വളര്‍ച്ചയാണെന്ന് എല്‍സാല്‍വദോറിലെ ഖത്തര്‍ എംബസി ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്‌സ് താരിഖ് ഉത്മാന്‍ അല്‍ഉത്മാന്‍ പറഞ്ഞു. അന്യായമായ ഉപരോധത്തിനുശേഷം ഖത്തര്‍ എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു. ഉപരോധം മൂന്നുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ സാല്‍വദോറന്‍ മാധ്യമമായ എല്‍ദിയാരോ ഹോയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അല്‍ഉത്മാന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വരുംദിവസങ്ങള്‍ മികച്ചതായിരിക്കും എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഖത്തര്‍ പ്രതിസന്ധിയെ ഒരു പുതിയ ജനനത്തെ പ്രതിനിധീകരിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തു. ഖത്തര്‍ നിലവില്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ സുപ്രധാനമായ സ്ഥാനമാണ് രാജ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാന്‍ എല്‍ സാല്‍വദോറിനെ പിന്തുണക്കാനും ആ രാജ്യത്തിനൊപ്പം നില്‍ക്കാനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത അല്‍ഉത്മാന്‍ ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ കുടിവെള്ള പദ്ധതിയിലൂടെ 1600 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍: അപേക്ഷകള്‍ ക്ഷണിച്ചു

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വെയര്‍ഹൗസുകള്‍ക്കെതിരെ നടപടിയെടുത്തു