in

ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകള്‍ പ്രശംസനീയം: മഷെരാനോ

ഹാവിയര്‍ മഷെരാനോ

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കോംപാക്ട് ആശയം മതിപ്പുളവാക്കുന്നതാണെന്ന് വിഖ്യാത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ഹാവിയര്‍ മഷെരാനോ. ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങള്‍ക്കായി കളിക്കാര്‍ക്കും ആസ്വാദകര്‍ക്കും ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഹ്രസ്വ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതിയെന്നത് ‘അതിശയകരമായ’ ആശയമാണെന്ന് തെളിയിക്കും.
ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകള്‍ പ്രശംസനീയമാണെന്നും മഷെരാനോ പറഞ്ഞു. അടുത്തടുത്ത സ്റ്റേഡിയങ്ങളും യാത്രാദൈര്‍ഘ്യത്തിലെ കുറവും മഹത്തായ ആശയമാണെന്ന് അര്‍ജന്റീനക്കായി ഏറ്റവുമധികം ദേശീയമത്സരങ്ങളില്‍ ബൂട്ടണിയുകയും രണ്ടുതവണ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവാകുകയും ചെയ്ത മഷെരാനോ പറഞ്ഞു. യാത്രയെന്നത് താരങ്ങളുടെ മത്സരത്തിന്റെ ഒരുപ്രധാന ഭാഗമാണ്. കളിക്കാര്‍ക്ക് വളരെയധികം യാത്ര ചെയ്യേണ്ടതായിവരുന്നു. സാധാരണയായി ഇത്തരം ചാമ്പ്യന്‍ഷിപ്പുകളില്‍ ദീര്‍ഘസമയത്തെ യാത്ര മടുപ്പുളവാക്കും. ഖത്തറിലെ ലോകകപ്പില്‍ യാത്രാസമയം കുറവാണെന്നത് മികച്ച അനുഭവമായിരിക്കും.
ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് മത്സരവേദികള്‍ക്കിടയിലെ പരമാവധി യാത്രാസമയം. മെട്രോയോ കാറോ ഉപയോഗപ്പെടുത്തിയാല്‍ മിനുട്ടുകള്‍ക്കം സ്റ്റേഡിയങ്ങളിലെത്താം. ഗംഭീരമായ ആശയമാണിത്- അര്‍ജന്റീനിയന്‍ മുന്‍നിര ക്ലബ്ബായ എസ്റ്റുഡ്യന്റ്‌സിന്റെ താരം മഷെരാനോ പറഞ്ഞു. ജനറേഷന്‍ അമൈസിങിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ അര്‍ജന്റീനിയന്‍ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 2003ല്‍ ദേശീയടീമിനായി അരങ്ങേറ്റംകുറിച്ച മഷാരെനോ 15 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ അര്‍ജന്റീനിയന്‍ ദേശീയ ടീമിനായി 147 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ദോഹയില്‍ തനിക്ക് നല്ലൊരുസുഹൃത്തുണ്ടെന്ന് സദ്ദ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസുമായുള്ള സൗഹൃദത്തെക്കുരിച്ച് പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു. ബാഴ്സലോണ മേധാവികള്‍ക്കൊപ്പം താന്‍ ദോഹ സന്ദര്‍ശിച്ചപ്പോള്‍ ധാരാളം യുവജന പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് കാണാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
ലയണല്‍ മെസ്സി കഴിയുന്നിടത്തോളം കാലം അര്‍ജന്റീനക്കായി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. മെസ്സിക്ക് ഖത്തറില്‍ വലിയ പിന്തുണ ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേടാന്‍ അദ്ദേഹം അര്‍ജന്റീനയെ സഹായിക്കുമെന്നാണ് വിശ്വാസമെന്നും മഷെരാനോ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മായാനദിയുടെ നിര്‍മാണത്തില്‍ ഒരു വിവാദ വ്യക്തിക്കും പങ്കില്ലെന്ന് പ്രവാസി നിര്‍മാതാവ്

ക്യുഎംസിയുടെ പുതിയ ചാനല്‍ ഖത്തര്‍-2 വ്യാഴാഴ്ച മുതല്‍