
ദോഹ: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്(ക്യുഎഫ്എ) എല്ലാ പ്രാദേശിക കായിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) മാര്‍ച്ച് എട്ടിനു പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ പതിനാലു വരെ നടക്കേണ്ടിയിരുന്ന എല്ലാ പ്രാദേശിക കായിക മത്സരങ്ങളും നീട്ടിവെക്കാനായിരുന്നു ക്യുഒസി നിര്‍ദേശിച്ചത്.
കൊറോണ വൈറസ്(കോവിഡ്-18) വ്യാപനം തടയാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ക്യുഎഫ്എ എല്ലാ കായികപരിപാടികളും നീട്ടിയത്. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് നിശ്ചിത കാലയളവിലേക്ക് ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഔദ്യോഗികമായി മാറ്റിവെക്കാന്‍ ക്യുഎഫ്എ നേരത്തെ തീരുമാനമെടുത്തിരുന്നു.