Wednesday, November 25ESTD 1934

70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തപ്പോള്‍

ദോഹ: 70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രതിനിധിസംഘം പങ്കെടുത്തു. ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോണ്‍ഗ്രസില്‍ ഖത്തറിനെ നയിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. ക്യുഎഫ്എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനി ബല്ലന്‍, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. കോവിഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഫുട്‌ബോളിനെ സഹായിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായി. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാരെ അഭിസംബോധന ചെയ്തു. വിദൂരാടിസ്ഥാനത്തില്‍ നടക്കുന്ന ഫിഫയുടെ ആദ്യ കോണ്‍ഗ്രസാണിതെന്ന പ്രത്യേകതയുണ്ട്. ജൂണില്‍ എത്യോപ്യയിലെ ആദിസ് അബാബയില്‍വെച്ച് കോണ്‍ഗ്രസ് നടത്താനാണ് തീരുമാനിച്ചതെങ്കിലും കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

error: Content is protected !!