in

ക്യുഎഫ്എ പ്രസിഡന്റ് യുഎസ് എംബസിയുമായി ചര്‍ച്ച നടത്തി

ക്യുഎഫ്‌ഐ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഗ്രെറ്റ സി ഹോള്‍ട്‌സിന് ഖത്തര്‍ ജഴ്‌സി കൈമാറുന്നു

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്‌ഐ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അംബാസഡര്‍ ഗ്രെറ്റ സി ഹോള്‍ട്‌സുമായി ചര്‍ച്ച നടത്തി.
ക്യുഎഫ്എ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ക്യുഎഫ്എ വൈസ് പ്രസിഡന്റ് സഊദ് ബിന്‍ അബ്ദുല്‍അസീസ് അല്‍മുഹന്നദി, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി, ക്യുഎഫ്എ പ്രസിഡന്റിന്റെ ഓഫീസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി ദാവൂദ്, സ്ട്രാറ്റജിക് ആന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലാനിങ് ഓഫീസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഷ്താഖ് അല്‍വലീല്‍ എന്നിവര്‍ പങ്കെടുത്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഖത്തരി, അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ച് ശൈഖ് ഹമദ് ബിന്‍ ഖലീഫ വിശദീകരിച്ചു.ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു. ഖത്തര്‍ ദേശീയ ടീമിന്റെ ജഴ്‌സി ക്യുഎഫ്എ പ്രസിഡന്റ് അംബാസഡര്‍ ഹോള്‍ട്‌സിനു കൈമാറി. ഹോള്‍ഡ്‌സിന്റെ പേര് ആലേഖനം ചെയ്ത 22-ാം നമ്പര്‍ ജഴ്‌സിയാണ് ഉപഹാരമായി നല്‍കിയത്.
2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന്റെ തയാറെടുപ്പുകളും ചര്‍ച്ചയായി. അടുത്തവര്‍ഷം ജൂലൈ പത്തു മുതല്‍ ഓഗസ്റ്റ് ഒന്നുവരെ അമേരിക്കയില്‍ നടക്കുന്ന കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ ഖത്തറിന്റെ പങ്കാളിത്തവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ ഇതാദ്യമായാണ് മത്സരിക്കുന്നത്. കായിക മേഖലയിലെ ഖത്തറിന്റെ മികവിനെയും പങ്കിനെയും ചാര്‍ജ് ഡി അഫയേഴ്‌സ് പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പുതിയ ബെര്‍ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സ്‌

ഇന്നത്തെ (2020 നവംബര്‍ 07) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…