in

പെരുന്നാളിന് ആശ്വാസത്തിന്റെ അമ്പിളിത്തെളിച്ചമായി ഖത്തര്‍ കെ എം സി സി

ദോഹ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഖത്തറിലെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് തണലായി ഖത്തര്‍ കെ എം സി സി. കോവിഡ് ബാധയെത്തുടര്‍ന്ന്
സെല്‍ഫ് കോറന്റയിനില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സഹായമെത്തിക്കുക. ഭക്ഷ്യ വിഭവങ്ങളും ഭക്ഷണ കിറ്റുകളും ഈദ് ഗിഫ്റ്റും നല്‍കിയാണ് ഈ തവണ തങ്ങളുടെ പെരുന്നാള്‍ ആഘോഷമെന്ന് സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറില്‍ ഉള്ള ഒരാളും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തോടെയാണ് കെ എം സി സി കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൊറോണ കാലത്ത് ഖത്തര്‍ കെ എം സി സി നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ മൂന്നാം ഘട്ട പരിപാടിയാണിതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു. ഇതിനു പുറമെ പെരുന്നാള്‍ ദിനത്തില്‍ വിവിധ ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ഭക്ഷണം വിതരണവുമായിസജീവമായി രംഗത്തുണ്ട്. ഇതും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോഴി മുശ്മന്‍, മുരിങ്ങാക്കറി, പത്തില്‍.. ഐന്‍ഖാലിദ് ദോശ സ്ട്രീറ്റിലെ അതൃപ്പം പറഞ്ഞാല്‍ തീരില്ല

കൂടെയുള്ളവര്‍ പോലും കൈയ്യൊഴിഞ്ഞു; കോവിഡ് ബാധിച്ച് മരിച്ച ആന്ധ്രാസ്വദേശികള്‍ക്ക് സംസ്‌കാര ചടങ്ങൊരുക്കി റൂവി കെ എം സി സി