in

ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിനും ദുഹൈലിനും വിജയം

ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ അല്‍അഹ്‌ലി സ്റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദും അല്‍അഹ്‌ലിയും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌

ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിന്റെ അഞ്ചാം റൗണ്ടില്‍ മുന്‍നിര ടീമുകളായ അല്‍ദുഹൈലിനും അല്‍സദ്ദിനും വിജയം. അല്‍അഹ്‌ലി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍അഹ്‌ലിയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് അല്‍സദ്ദ് തകര്‍ത്തത്. അഞ്ചാം മിനുട്ടിലും 36-ാം മിനുട്ടിലും ഹാഷിം അലി, 13-ാം മിനുട്ടില്‍ റോഡ്രിഗോ തബാത, 30-ാം മിനുട്ടില്‍ അക്രം അഫീഫ്, 45-ാം മിനുട്ടില്‍ സാന്റി കസോര്‍ല, 58-ാം മിനുട്ടില്‍ നാം തയി ഹീ, 91-ാം മിനുട്ടില്‍ അഹമ്മദ് സയ്യാര്‍ എന്നിവരാണ് സദ്ദിന്റെ വിജയഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 54-ാം മിനുട്ടില്‍ നബീല്‍ അല്‍സഹറാണ് അല്‍അഹ്‌ലിയുടെ ആശ്വാസ ഗോള്‍ നേടിയത്. അല്‍ഗരാഫ സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ദുഹൈല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നിലവിലെ റണ്ണേഴ്‌സ് അപ്പായ അല്‍റയ്യാനെ പരാജയപ്പെടുത്തി. 68-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ എഡ്വാര്‍ഡോ റോഡ്രിഗസും ഇന്‍ജ്വറി ടൈമില്‍(93-ാം മിനുട്ടില്‍) റാമിന്‍ റിസെയിയനുമാണ് ദുഹൈലിന്റെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
42-ാം മിനുട്ടില്‍ യാസിന്‍ ബ്രഹിമിയാണ് റയ്യാന്റെ ഗോള്‍ നേടിയത്. കഴിഞ്ഞദിവസം നടന്ന മറ്റു മത്സരങ്ങളില്‍ അല്‍വഖ്‌റയും അല്‍അറബിയും രണ്ടു വീതം ഗോള്‍ നേടി സമനിലയിലായി. ഉംസലാല്‍ എതിരില്ലാത്ത ഒരു ഗോളിന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തോല്‍പ്പിച്ചു. ലീഗില്‍ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റുമായി അല്‍സദ്ദാണ് ഒന്നാമത്. 12 പോയിന്റുമായി അല്‍അഹ്‌ലിയാണ് രണ്ടാമത്. ഒന്‍പത് വീതം പോയിന്റുമായി അല്‍ഗരാഫയും ദുഹൈലും മൂന്നും നാലും സ്ഥാനങ്ങളില്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റസിഡന്‍ഷ്യല്‍ ഏരിയിലെ അനധികൃത നിര്‍മാണയൂണിറ്റിനെതിരെ നടപടി

കത്താറയില്‍ സുഹൈല്‍ പ്രദര്‍ശനം വീക്ഷിച്ചത് ആയിരങ്ങള്‍