
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) 2020ലെ ഒളിമ്പിക് ദിനം ആഘോഷിച്ചു. എല്ലാവര്‍ഷവും ജൂണ്‍ 23നാണ ഒളിമ്പിക് ദിനം. 1984ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രൂപീകരിച്ചതിനോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്.
കോവിഡ് കാരണം ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദൂരാടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ഒളിമ്പിക് ദിനം വിദൂരമായി ആഘോഷിച്ചത്.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിനില്‍ ക്യുഒസിയും മറ്റു ദേശീയ ഒളിമ്പിക് കമ്മിറ്റികളും പങ്കെടുത്തു. മാര്‍ച്ചിലാണ് ഐഒസിയുടെ നേതൃത്വത്തില്‍ ‘ആരോഗ്യത്തോടെയിരിക്കുക, ശക്തമായി തുടരുക, സജീവമായി തുടരുക’ എന്ന പ്രമേയത്തില്‍ കാമ്പയിന് തുടങ്ങിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായതിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രതിവര്‍ഷം ഒളിമ്പിക് ദിനം ആഘോഷിക്കാന്‍ ക്യുഒസി താല്പര്യപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കായിക പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒളിമ്പിക് പ്രസ്ഥാനത്തിന്റെ തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ ക്യുഒസിയുടെ താല്പര്യവും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തെ ഒളിമ്പിക് ദിനാഘോഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു. ഇത് ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.