in

കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ക്ക് പിന്തുണ: ക്യുആര്‍സിഎസ് ധനസമാഹരണ കാമ്പയിന്‍ തുടങ്ങി

ദോഹ:കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) ധനസമാഹരണ കാമ്പയിന്‍ തുടങ്ങി. വൈറസിനെതിരെ പോരാടുന്ന മെഡിക്കല്‍ ജീവനക്കാരെയും മറ്റു പ്രൊഫഷണലുകളെയും സംരക്ഷിക്കുന്നതിനും വീടുകളില്‍ നിന്നും പുറത്തുപോകരുതെന്ന നയം പാലിക്കുന്നതിലൂടെ സാമ്പത്തികമായി ആഘാതം നേരിടുന്ന ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിനുമാണ് ഫണ്ട് സമാഹരിക്കുന്നത്. കൊറോണ വൈറസ് പൂര്‍ണമായും മുക്തമാക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 11.3 മില്യണ്‍ റിയാല്‍ സമാഹരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു മാസം നീളുന്ന കാമ്പയിനിലൂടെ 8000ലധികം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസിന്റെ വ്യാപനം തടയാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും സന്നദ്ധപ്രവര്‍ത്തകരും മെഡിക്കല്‍ ഉദ്യോഗസ്ഥരും അപകടസാധ്യതകളെ അഭിമുഖീകരിച്ച് വീരോചിതമായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ തങ്ങളുടെ ദേശീയവും തൊഴില്‍പരവുമായ ഉത്തരവാദിത്തത്തില്‍ സമാനതകളില്ലാത്ത സമര്‍പ്പണം പ്രകടമാക്കിയതായും ക്യുആര്‍സിഎസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു. റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റിസിന്റെ അംഗീകാരപ്രകാരം പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മങ്കട കെഎംസിസി റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യും

ദോഹ ലോകകപ്പ് തൊഴിലാളികള്‍ക്ക് കോവിഡ്; അനിവാര്യമെങ്കില്‍ നിര്‍മ്മാണ ജോലി നിര്‍ത്തും