in

ഗാസിയാന്‍ടെപ്പ് പ്രവിശ്യയില്‍ ക്യുആര്‍സിഎസിന്റെ മെഡിക്കല്‍ സഹായം

തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പ് പ്രവിശ്യയില്‍ ക്യുആര്‍സിഎസ് മെഡിക്കല്‍ സഹായമെത്തിച്ചപ്പോള്‍

ദോഹ:ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) തുര്‍ക്കിയിലെ ഗാസിയാന്‍ടെപ് പ്രവിശ്യയില്‍ ആരോഗ്യ മെഡിക്കല്‍ സഹായമെത്തിച്ചു.
പ്രവിശ്യയിലെ അസോസിയേഷന്‍സ് വകുപ്പ് സഹായം തേടി സിറിയന്‍ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിരവധി മാനുഷിക സംഘടനകള്‍ക്ക് കത്തയച്ചിരുന്നു. ഇതിനുളള മറുപടിയെന്ന നിലയില്‍ക്കൂടിയാണ് ക്യുആര്‍സിഎസ് അടിയന്തരസഹായമെത്തിച്ചത്. വടക്കന്‍ സിറിയയില്‍ സ്ഥിതിചെയ്യുന്ന തുര്‍ക്കി, സിറിയന്‍ ഭാഗങ്ങള്‍ക്കിടയിലുള്ള ആസ്പത്രികളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന മെഡിക്കല്‍, നോണ്‍-മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസിനെ നേരിടുന്നതില്‍ ആവശ്യമായ പ്രതിരോധ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. 36,000 മാസ്‌ക്കുകളും 72,000 മെഡിക്കല്‍ ഗ്ലൗസുകളും നല്‍കി. സിറിയയോടു ചേര്‍ന്നുള്ള അതിര്‍ത്തി പ്രവിശ്യകളിലൊന്നാണ് ഗാസിയാന്‍ടെപ്പ്. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി നിരവധി താല്‍ക്കാലിക അഭയകേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2011 മുതല്‍ നാലു ലക്ഷത്തോളം പേരാണ് ഇവിടെ താമസിച്ചുവരുന്നത്.
അതേസമയം, ലോകാരോഗ്യ സംഘടനയുമായും(ഡബ്ല്യുഎച്ച്ഒ) മാനുഷിക സംഘടനകളുമായും ഏകോപിപ്പിച്ച് സിറിയയ്ക്കുള്ളില്‍ കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ ക്യുആര്‍സിഎസിന്റെ തുര്‍ക്കിയിലെ പ്രതിനിധി ദൗത്യസംഘം സ്വീകരിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിര്‍ച്വല്‍ ഈദ് ആഘോഷങ്ങള്‍: കത്താറ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 1.32ലക്ഷത്തിലധികം പേര്‍

ലക്ഷണമില്ലാത്ത കൊറോണ രോഗികള്‍ക്ക് 14 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ്; ഖത്തര്‍ പിന്തുടരുന്നത് പുതിയ മാര്‍ഗനിര്‍ദേശം