in

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ധാര്‍മ്മിക പിന്തുണയുമായി ക്യുആര്‍സിഎസ്‌

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-04-26 22:05:13Z | | ðc€ É´*º£
ഇബ്രാഹിം അല്‍സഈദ്, മുന എഫ് അല്‍സുലൈത്തി

ദോഹ: രാജ്യത്തെ ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസിക, ധാര്‍മ്മിക പിന്തുണയുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). സാംസ്‌കാരിക കായിക മന്ത്രാലയം, ഖത്തരി പബ്ലീഷേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറം എന്നിവയുമായി സഹകരിച്ചാണ് ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നിങ്ങളുടെ പുസ്തകം നിങ്ങളുടെ ഉത്തമസുഹൃത്ത് എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. ക്വാറന്റൈനിലിരിക്കുന്ന വ്യക്തികളെ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
വിവിധ സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഖത്തരി പ്രസാധകര്‍ സംഭാവന ചെയ്ത കൃതികളുടെ ഒരു വലിയ ശേഖരം ഓണ്‍ലൈനില്‍ അപ്ലോഡുചെയ്യുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അവ സൗജന്യമായി വായിക്കാന്‍ കഴിയും. ഈ പുസ്തകങ്ങളുടെ ഹാര്‍ഡ് കോപ്പികള്‍ രാജ്യത്തുടനീളമുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്, ഏകാന്തവാസത്തിന്റെ കാലഘട്ടത്തില്‍ തടവുകാര്‍ക്ക് ഇത് ഉപയോഗിക്കാം. രോഗികളെ മന:ശാസ്ത്രപരമായി വീണ്ടെടുക്കാന്‍ വായന ഫലപ്രദമാണെന്ന് മനസിലാക്കിക്കൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഖത്തരി പബ്ലീഷേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറം ഡയറക്ടര്‍ ഇബ്രാഹിം എ അല്‍സഈദ് പറഞ്ഞു. അവര്‍ വായിക്കുന്ന കാര്യങ്ങളുമായി വൈകാരികമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ സമ്മര്‍ദ്ദം കുറക്കാനാകും.
വൈജ്ഞാനിക തലത്തില്‍, അവര്‍ക്ക് കൂടുതല്‍ അറിവ് ലഭിക്കുകയും ആത്യന്തികമായി മികച്ച വായനക്കാരായിത്തീരുകയും ചെയ്യും. ഇ-പുസ്തകങ്ങളുടെ വായനക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോറം സജ്ജമാക്കിയിട്ടുണ്ടെന്നും അല്‍സഈദ് പറഞ്ഞു. ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ ബുക്ക്‌കേസുകളും സ്ഥാപിച്ചിട്ടുണ്ട്. ദുര്‍ബലരെ പിന്തുണക്കുന്നതിനുള്ള ക്യുആര്‍സിഎസിന്റെ കര്‍മ്മപദ്ധതിക്കനുസൃതമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് റെഡ്ക്രസന്റ്, പ്രാദേശിക വികസന വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുന എഫ് അല്‍സുലൈത്തി പറഞ്ഞു. ക്വാറന്റൈനിലിരിക്കുന്ന വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അവരുടെ മാനസികവശം പരിഗണിക്കേണ്ടത് നിര്‍ണായകമാണ്.
ഒഴിവുസമയങ്ങളില്‍ വായനപോലെ ഉപയോഗപ്രദവും ആസ്വാദ്യകരമായ എന്തെങ്കിലും ചെയ്യാന്‍ അവരെ പ്രാപ്തരാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാര്‍ റോസ, ദാര്‍ ലുസൈല്‍, കത്താറ പബ്ലീഷിങ് ഹൗസ്, ദാര്‍ അല്‍വതാദ്, സെക്രീത് പബ്ലീഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പ്രസ്സ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസ്സ് എന്നിവയെല്ലാം ഈ സംരംഭത്തിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലാളികളുടെ താമസം: ഖത്തറില്‍ വ്യക്തമായ നിയമമുണ്ടെന്ന് ഐഎല്‍ഒ

ഡബ്ല്യുസിഎം-ക്യുവില്‍നിന്ന് 38 ഡോക്ടര്‍മാര്‍ പുറത്തിറങ്ങി