in

കുടിയൊഴിപ്പിക്കപ്പെട്ട യമനി കുടുംബങ്ങള്‍ക്ക് സഹായവുമായി ക്യു ആര്‍ സി എസ്

ദോഹ: യമനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). ദലെ പ്രവിശ്യയിലെ മൂന്നു ജില്ലകളില്‍ അര്‍ഹരായവര്‍ക്ക് താമസസൗകര്യങ്ങളും ഭക്ഷ്യേതര വസ്തുക്കളും തുടര്‍ച്ചയായി നല്‍കിവരുന്നുണ്ട്.
ഈ പദ്ധതി ഈ വര്‍ഷം നവംബര്‍ വരെ തുടരും. യുഎന്നിന്റെ കാരുണ്യകാര്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏകോപന ഓഫീസിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംഘര്‍ഷമേഖലകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും വീടുകളും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്ന ഏറ്റവും ദുര്‍ബലരായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. അര്‍ഹരായ കുടുംബങ്ങളെ സഹായിക്കുന്നതിനും അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുകൂടിയാണിത്. യമനിലെ ക്യുആര്‍സിഎസ് പ്രാതിനിധ്യ ദൗത്യം 500 കുടുംബങ്ങള്‍ക്ക് അടിസ്ഥാന അഭയ ആവശ്യങ്ങള്‍ നല്‍കുകയും 1,000 കുടുംബങ്ങള്‍ക്ക് ആറുമാസ വാടക നല്‍കുകയും ചെയ്യും. വിശദമായ ഫീല്‍ഡ് സര്‍വേ നടത്തിയാണ് അര്‍ഹരായ ഗുണഭോക്്താക്കളെ കണ്ടെത്തിയിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മേഖലകളില്‍ ഒരുമാസം നീണ്ടുനിന്ന കമ്യൂണിറ്റി സര്‍വേ നടത്തിയിരുന്നു. ശേഖരിച്ച വിവരങ്ങള്‍ ശരിയാണെന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിയാണ് സഹായവിതരണം. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുകയും അല്‍ഹുസൈന്‍, ജഹാഫ്, ഖത്താബ ജില്ലകളില്‍ ധനസഹായം വിതരണം ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും പാലിച്ചുകൊണ്ടാണ് ആശ്വാസപദ്ധതികള്‍ നടപ്പാക്കുന്നത്. മൂന്നു ജില്ലകളിലായി ഏഴു സ്ഥിര മൊബൈല്‍ വിതരണ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് സഹായ വിതരണം. 8,82,743 ഡോളറിന്റെ പദ്ധതി ആറു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ദലെയിലെ 1500 കുടുംബങ്ങളിലെ 9000 പേര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഓഗസ്റ്റ് ഒന്നു മുതല്‍ 54 പള്ളികളില്‍ ജുമുഅ അനുവദിക്കും

അമീര്‍ തുര്‍ക്കിഷ് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി