in

ക്യുഎസ് ഗ്ലോബല്‍ റാങ്കിങ്: ഖത്തര്‍ യൂണിവേഴ്‌സിറ്റി 245-ാമത്

ദോഹ: ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും(ക്യുയു) ഇടംനേടി. ക്യുഎസ്(ക്വാകറെല്ലി സൈമണ്ട്‌സ്) വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് 2021ല്‍ 245-ാം സ്ഥാനത്താണ് ഖത്തര്‍. കഴിഞ്ഞവര്‍ഷം 276-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞവര്‍ഷത്തെ റാങ്കിങിനേക്കാള്‍ 31 സ്ഥാനം മെച്ചപ്പെടുത്താന്‍ ക്യുയുവിനായി.
പുതിയ റാങ്കിങില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച യൂണിവേഴ്‌സിറ്റികളിലൊന്നും ക്യുയുവാണ്. 2014നുശേഷം റാങ്കിങില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ക്യുയുവിന് സാധിച്ചിരുന്നു.
ഈ കാലയളവില്‍ 306 സ്ഥാനങ്ങളാണ് ക്യുയു മെച്ചപ്പെടുത്തിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആറു തവണയും റാങ്കിങ് മെച്ചപ്പെടുത്താനായി. ഒരുതവണ പോലും പ്രകടനം താഴേക്കുപോയിട്ടില്ല. യൂണിവേഴ്‌സിറ്റി റാങ്കിങില്‍ വലിയ മുന്നേറ്റം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ഹസന്‍ റാഷിദ് അല്‍ദെര്‍ഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റിയുടെ നയങ്ങളുടെയും കര്‍മ്മപദ്ധതിയുടെയും വിജയമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യുഎസ് റാങ്കിങില്‍ മുന്നേറാനാകുന്നത് അഭിമാനകരമാണെന്ന് യൂണിവേഴ്‌സിറ്റിയിലെ ചീഫ് സ്ട്രാറ്റജി ആന്റ് ഡെവലപ്‌മെന്റ് ഓഫീസറും പറഞ്ഞു. വിവിധ മേഖലകളിലെ പ്രകടനമികവ് അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
ഗവേഷണം, അധ്യാപനം, തൊഴില്‍ശേഷി, അന്താരാഷ്ട്രവല്‍ക്കരണം എന്നിവയിലെ മികവ് പരിശോധിച്ച് തയാറാക്കിയ പട്ടികയിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഉന്നതസ്ഥാനം നേടിയത്. റാങ്കിങ് തയാറാക്കുന്നതിനായി ഈ നാലു വിഭാഗങ്ങളില്‍ വിവിധ സൂചകങ്ങളാണ് ഉപയോഗിച്ചത്.
അക്കാഡമിക് രംഗത്തെ മികവ്, തൊഴില്‍ ദാതാവിന്റെ ബഹുമാന്യത, ഫാക്വല്‍റ്റി- വിദ്യാര്‍ഥി അനുപാതം, സൈറ്റേഷന്‍സ് പെര്‍ ഫാക്വല്‍റ്റി, രാജ്യാന്തര വിദ്യാര്‍ഥികള്‍, രാജ്യാന്തര ഫാക്വല്‍റ്റി എന്നിവയാണ് കണക്കിലെടുത്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉംസലാലില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു; രണ്ടു ഷോപ്പുകള്‍ താല്‍ക്കാലികമായി അടച്ചു

ഖത്തറില്‍ 1828 പേര്‍ക്കു കൂടി കോവിഡ്; 1956 പേര്‍ക്കു കൂടി രോഗം സുഖമായി