
തെരെഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ദിനത്തില്‍ തന്നെ കണ്‍വെന്‍ഷനുമായി ഖത്തര്‍ മലപ്പുറം കെ എം സി സി
ദോഹ: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പുറത്തുവന്ന ദിവസം തന്നെ ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസലോകത്തു നിന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ‘പടയൊരുക്കം’ എന്ന പേരിലാണ് ഓണ്‍ലൈന്‍ കണ്വെന്ഷന് ചേര്‍ന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തിരഞ്ഞെടുപ്പ് ഉല്‍ഘാടനം ചെയ്തു. കഷ്ടപ്പെട്ടു പഠിച്ച് പി എസ് സി പരീക്ഷ ജയിച്ചുവന്ന നൂറുകണക്കിനു പേര് തിരുവനന്തപുരത്ത് സമരമുഖത്തുള്ള അതേസന്ദര്‍ഭത്തില്‍ തന്നെ കേരളത്തിലെ യുജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ബോര്‍ഡിന് കീഴില്‍ പോലും പുതിയ തസ്തിക സൃഷ്ടിച്ച് പിന്‍വാതില്‍ വഴി നിയമനം നടത്താന്‍ ധാര്‍ഷ്ട്യം കാണിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പി കെ ഫിറോസ് ചൂണ്ടിക്കാട്ടി. ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള താക്കീതായിരിക്കും അടുത്ത തെരെഞ്ഞെടുപ്പിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. പിണറായി വിജയന്റെ ജനവിരുദ്ധ സര്‍ക്കാറിനെതിരെ വോട്ട് രേഖപ്പെടുത്തി ഐക്യജനാധിപത്യ മുന്നണി നേതൃത്വം നല്കുന്ന ജനങ്ങളുടെ ഭരണം തിരിച്ചുവരുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കെ മുഹമ്മദ് ഈസ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, സിവി ഖാലിദ്, സവാദ് വെളിയംകോട് തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും ട്രഷറര്‍ അലി മൊറയൂര്‍ നന്ദിയും പറഞ്ഞു. റഫീഖ് കൊണ്ടോട്ടി, കെഎംഎ സലാം വണ്ടൂര്‍, ലയിസ് കുനിയില്‍, എന്‍ ടി ബഷീര്‍, മജീദ് പുറത്തൂര്‍, യൂനുസ് കടമ്പോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.