
ദോഹ: വിദൂര വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണനിലവാരം പ്രശംസനീയമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി പറഞ്ഞു.
വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സംവേദനാത്മക ശാസ്ത്രവിഷയങ്ങളാണ് ദൃശ്യ ശ്രാവ്യ സംവിധാനങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിനായി നീക്കിവെച്ചിരിക്കുന്ന കേന്ദ്രങ്ങളിലൊന്നായ അബുഹനീഫ കന്റര്‍ഗാര്‍ട്ടന്‍ ഫോര്‍ ബോയ്‌സില്‍ വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശനം നടത്തി.
കേന്ദ്രത്തിലൊരുക്കിയ സൗകര്യങ്ങളെയും സംവിധാനങ്ങളെയുംകുറിച്ച് മന്ത്രി വിശദീകരിച്ചു. പാഠങ്ങള്‍ ഫോട്ടോയെടുക്കുന്നതിനുള്ള ഏറ്റവും പുതിയ ഉപകരണങ്ങള്‍, വിദ്യാര്‍ത്ഥികളെ നിരന്തരം വിലയിരുത്തുന്ന രീതി, സ്‌കൂളുകളിലെ വനിതാ അധ്യാപകരുടെ പങ്ക്, മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനങ്ങള്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നവിധത്തില്‍ എല്ലാ സാങ്കേതികതയുടെയും ലഭ്യത എന്നിവയെക്കുറിച്ചും മന്ത്രിയോടു വിശദീകരിച്ചു. പാഠഭാഗങ്ങള്‍ രേഖപ്പെടുത്തുന്ന പുരുഷ-വനിതാ അധ്യാപകരുടെ പ്രവര്‍ത്തനങ്ങളെയും കോര്‍ഡിനേറ്റര്‍മാരുടെയും വിദ്യാഭ്യാസ ഉപദേഷ്ടാക്കളുടെയും പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മന്ത്രി പ്രശംസിച്ചു.
വര്‍ക്ക് ടീമുകള്‍ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം വീഡിയോ പാഠങ്ങള്‍ തയ്യാറാക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്നും ഊന്നിപ്പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിദ്യാഭ്യാസ വിടവ് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വലിയ ഉത്തരവാദിത്വത്തെയാണ് മന്ത്രാലയം അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.