
ദോഹ: നാട്ടില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റൈനിലിരിക്കെ നെഞ്ചുവേദനയെത്തുടര്‍ന്ന് പ്രവാസി യുവാവ് മരിച്ചു. പെരിങ്ങത്തൂര്‍, കരിയാടിനടുത്തുള്ള ഒലിപ്പില്‍ ജുമുഅത്ത് പള്ളിക്ക് സമീപം ആശാരിന്റെവിട ഹാരിസ് (41) ആണ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഡിസംബര്‍ 14-നാണ് നാട്ടില്‍ നിന്നെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് പരേതനായ ഉസ്മാന്. മാതാവ്: ഹലീമ ഭാര്യ: റഫ്സീന. മക്കള്‍: സെന്‍ഹ ഫാത്തിമ, ആയിഷത്തുല്‍ ഹിന, ഹിദ മെഹഖ്, സഹോദരങ്ങള്‍: ബഷീര്‍ (ആന്ധ്ര) റസിയ, നസീറ, നജ്മ. നിയമ നടപടികള്‍ക്ക് ഖത്തര്‍ കെ എം സി സി അല്ഇഹ്്സാന് മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നല്കി വരുന്നു.