in , ,

വാക്‌സിനെടുത്തവര്‍ക്കും ഇളവില്ല; ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

  • പുതിയ തീരുമാനത്തിന് കാരണം ക്രമാതീതമായ കോവിഡ് വര്‍ധന
  • ഖത്തറില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബാധകമാണോ എന്ന് വിശദീകരണമില്ല

ദോഹ: ഇന്ത്യയില്‍ നിന്നുള്ള രണ്ടു ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ ഉള്‍പ്പടെ എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ പത്തുദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ക്രമാതീതമായി കേവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഖത്തര്‍ അധികൃതര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഖത്തറില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണോ എന്ന് ഔദ്യോഗിക അറിയിപ്പ് വിശദീകരിച്ചിട്ടില്ല. ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്നവര്‍ പത്തു ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് ആര്‍ടി പിസിആര്‍ പരിശോധനാഫലവും നിര്‍ബന്ധമാണ്. വാക്‌സിനെടുത്തവര്‍ക്കും ഈ രണ്ടു നിബന്ധനകളും ബാധകമാണെന്ന് ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. ഇന്ത്യക്കു പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കു പുറമെ കോവിഷീല്‍ഡ് ഉള്‍പ്പടെ അംഗീകൃത വാക്‌സിനുകളെടുത്തവര്‍ക്കും പതിനാലു ദിവസത്തിനുശേഷം ആറുമാസം വരെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ഭയാനക സാഹചര്യമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികള്‍ക്ക് ബേജാര്‍ വേണ്ട; ഇന്ത്യ-ഖത്തര്‍ യാത്രാ സര്‍വ്വീസ് മുടങ്ങില്ല, ചരക്കു നീക്കവും തുടരുമെന്ന് ഖത്തര്‍ എയര്‍വെയിസ്

ഖത്തറില്‍ ഒന്‍പത് കോവിഡ് മരണം കൂടി; 703 പുതിയ രോഗികള്‍