
ദോഹ: രാജ്യത്തെ സ്കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കര്‍മ്മപദ്ധതി നടപ്പാക്കി. വിവിധ ഭാഗങ്ങളിലായി 465 സ്കൂളുകള്‍ക്കു ചുറ്റുമായും സമീപത്തുമുള്ള റോഡുകളുടെയും സുരക്ഷ മെച്ചപ്പെടുത്തി. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്കൂളുകളിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്കൂള്‍ സോണ്‍ സുരക്ഷാ പ്രേഗ്രാമിന്റെ പരിധിയില്‍ ഉള്‍പ്പെട്ടവയില്‍ 88 ശതമാനം സ്കൂളുകള്‍ക്കു ചുറ്റും സുരക്ഷ ശക്തിപ്പെടുത്തി. സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷം മുന്‍നിര്‍ത്തി 38 സ്കൂളുകള്‍ക്കായി സുരക്ഷാപദ്ധതിയും അശ്ഗാല്‍ നടപ്പാക്കിവരുന്നുണ്ട്. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളില്‍നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ അഞ്ചു സ്കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പദ്ധതി നടപ്പാക്കും.
ഇതിനായുള്ള ഡിസൈന്‍ അന്തിമമാക്കിവരുന്നതായി അശ്ഗാല്‍ അറിയിച്ചു. 25 സ്കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി രൂപകല്‍പ്പന പുരോഗമിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ റോഡ് സുരക്ഷാ സമിതിയുടെയും പിന്തുണ പദ്ധതിക്കുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 533 സകൂളുകളുടെ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സുരക്ഷിത റോഡുകളുടെ നിര്‍മാണം, വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കല്‍, ചെറിയ റൗണ്ട്എബൗട്ടുകളുടെ നിര്‍മാണം, സ്കൂളുകള്‍ക്ക് സമീപം റോഡ് അടയാളങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.