
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും. പലയിടങ്ങളിലും ഇന്നലെ ഉച്ചയ്ക്കുശേഷം സാമാന്യം ശക്തമായ മഴ പെയ്തു. മഴയുടെയും ആലിപ്പഴം പൊഴിയുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രദേശവാസികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഓള്‍ഡ് എയര്‍പോര്‍ട്ട്, തുമാമ എന്നിവിടങ്ങളിലെല്ലാം സാമാന്യം നന്നായി മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാവകുപ്പിന്റെ നേരത്തെയുള്ള റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെയും ഇടിമിന്നലിന്റെയും സാധ്യത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണം. ഔദ്യോഗിക അക്കൗണ്ടുകള്‍ മുഖേന ഏറ്റവും പുതിയ നിരീക്ഷണങ്ങളും വിവരങ്ങളും പിന്തുടരുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.