
ദോഹ: കോവിഡ് കാലത്തെ പഠന വെല്ലുവിളികളെ നേരിടാന്‍ രാജഗിരി പബ്ലിക ്‌സ്‌കൂള്‍ നൂതന ഡിജിറ്റല്‍ സയന്‍സ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നു.
സ്‌കൂളിലെ പരീക്ഷണ ശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായതോടെ ചെയ്തു പഠിക്കുക എന്ന ശാസ്ത്രപഠന രീതി തികച്ചും അന്യമായിത്തീര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കുകയെന്ന ആശയം ഉടലെടുത്തത്.
ഈ പുസ്തകത്തിലെ പല ചിത്രങ്ങളും അനിമേറ്റു ചെയ്തതിനാല്‍ കുട്ടികള്‍ക്ക് ആശയം ഗ്രഹിച്ചെടുക്കാന്‍ എളുപ്പമാണ്.
കൂടാതെ ഓരോ പാഠഭാഗത്തിനും അനുയോജ്യമായ ഓണ്‍ലൈന്‍ സയന്‍സ് ഇന്ററാക്ടിവ് ആക്ടിവിറ്റികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്‌കൂളിലെ മുതിര്‍ന്ന ശാസ്ത്രാധ്യാപകനായ അജിത് കുമാറാണ് പുസ്തകം രൂപകല്‍പന ചെയ്തത്.