in

മാസപ്പിറവി നിര്‍ണയസമിതിയുടെ യോഗം നാളെ

ദോഹ: ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയത്തിലെ മാസപ്പിറവി നിര്‍ണയ സമിതിയുടെ പ്രത്യേക യോഗം ഏപ്രില്‍ 23 വ്യാഴം, മഗ്രിബ് നമസ്‌കാരാനന്തരം ചേരും. വ്യാഴാഴ്ച ഹിജ്‌റ വര്‍ഷം 1441 ഷഅബാന്‍ 30 ആയതിനാല്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും മാസപ്പിറ കാണാന്‍ സമിതി ആഹ്വാനം ചെയ്തു. മാസപ്പിറവിക്ക് സാക്ഷ്യം വഹിക്കുന്ന ഏതൊരാള്‍ക്കും ദഫ്‌നയിലെ ഔഖാഫ് മന്ത്രാലയത്തില്‍ നേരിട്ടെത്തി വിവരണം നല്‍കാം. ഔഖാഫ് ഇസ്ലാമിക് കാര്യമന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതിയാണ് റമദാന്‍ ആരംഭത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഷഅബാന്‍ മാസത്തിന്റെ ആരംഭം റജബ് 29ല്‍ പരിശോധിച്ചിരുന്നില്ലെന്ന് സമിതി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളി മാത്രം; റമദാനിലും മറ്റെല്ലാം അടഞ്ഞു തന്നെ

നോര്‍ക്ക പ്രവാസി പക്ഷത്ത് നില്‍ക്കണം; സാങ്കേതികം പറഞ്ഞ് ധനസഹായം മുടക്കരുത്: ബഹ്‌റൈന്‍ കെ എം സി സി