
ദോഹ: റമദാനിലെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനസമയം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) പ്രഖ്യാപിച്ചു.
അല്‍വജ്ബ, ലബൈബ്, അബുബക്കര്‍ അല്‍സിദ്ദിഖ്, ഖത്തര്‍ സര്‍വകലാശാല, അല്‍റയ്യാന്‍, മദീനത്ത് ഖലീഫ, മിസൈമീര്‍, അല്‍ദായെന്‍, അല്‍വാബ്, അല്‍ഖോര്‍, അല്‍ഷഹാനിയ, അല്‍റുവൈസ്, അബുനഖ്ല, ഉമര്‍ ബിന്‍ ഖത്താബ്, ഉംഗുവൈലിന, വെസ്റ്റ്‌ബേ, വിമാനത്താവളം, അല്‍തുമാമ ഹെല്‍ത്ത് സെന്ററുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവില ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകുന്നേരം നാലു മുതല്‍ അര്‍ധരാത്രിവരെയും രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. അല്‍വഖ്‌റ ഹെല്‍ത്ത് സെന്റര്‍ വാരാന്ത്യങ്ങളിലുള്‍പ്പടെ രാവിലെ ഒന്‍പത് മുതല്‍ അര്‍ധരാത്രി വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളിലെ ദന്ത സേവനങ്ങള്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒരുമണി വരെയും രാത്രി എട്ടു മുതല്‍ അര്‍ദ്ധരാത്രി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും.
അല്‍ഖരാന ഹെല്‍ത്ത് സെന്ററിലെ ചികിത്സയും ദന്തസേവനങ്ങളും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പതുവരെയുമായിരിക്കും. അല്‍ജുമൈലിയ ഹെല്‍ത്ത് സെന്ററിലെ ചികിത്സയും ദന്തസേവനങ്ങളും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് പന്ത്രണ്ടുവരെയും രാത്രി എട്ടു മുതല്‍ പത്തുവരെയുമായിരിക്കും. കാബന്‍, അല്‍ഗുവൈരി ഹെല്‍ത്ത് സെന്ററുകളില്‍ ചികിത്സയും ദന്തസേവനങ്ങളും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഒരു ഷിഫ്റ്റില്‍ മാത്രമായിരിക്കും ലഭിക്കുക.
അല്‍റയ്യാന്‍, മദീനത്ത് ഖലീഫ, അബുബക്കര്‍ സിദ്ദിഖ്, അല്‍ഖോര്‍, ഉംഗുവൈലിന, ഉമര്‍ ബിന്‍ ഖത്താബ്, വെസ്റ്റ് ബേ, വിമാനത്താവളം എന്നീ ഹെല്‍ത്ത് സെന്ററുകള്‍ വാരാന്ത്യങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം നാലു മുതല്‍ അര്‍ദ്ധരാത്രി വരെയും പ്രവര്‍ത്തിക്കും. അബൂബക്കര്‍ സിദ്ദീഖ്, മൈദര്‍, അല്‍ഷഹാനിയ, റൗദത്ത് അല്‍ഖയ്ല്‍, ഗരാഫത്ത് അല്‍റയ്യാന്‍, അല്‍റുവൈസ്, അല്‍കാബന്‍ ഹെല്‍ത്ത്‌സെന്ററുകളില്‍ എല്ലാ ദിവസവും 24 മണിക്കൂറും അത്യാഹിത കേസുകള്‍ സ്വീകരിക്കും.