in

റമദാന്‍ അവസാന പത്തിലേക്ക്; പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാന്‍ ആഹ്വാനം

ദോഹ:പരിശുദ്ധ മാസം അവസാന പത്തിലേക്ക്. ദൈവത്തിന്റെ കാരുണ്യം തേടിയ ആദ്യപത്തും ദൈവത്തില്‍നിന്നുള്ള പൊറുക്കല്‍ തേടിയുള്ള രണ്ടാം പത്തും കഴിഞ്ഞാണ് റമദാന്‍ നരകമോചനത്തിനായുള്ള അവസാന പത്തിലേക്ക് കടക്കുന്നത്. ആത്മവിശുദ്ധിയുടെ ചൈതന്യവുമായി വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് രാവും പകലും പ്രാര്‍ഥനയുടെ ദിവസങ്ങള്‍. ഇത്തവണ കോവിഡ് നയന്ത്രണള്‍ കാരണം ഗ്രാന്‍ഡ് മോസ്‌ക്ക് ഒഴികെയുള്ള പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിശാ നമസ്‌കാരം പള്ളികളിലുണ്ടാകില്ല. വീടുകളിലിരുന്ന് ആരാധാനകള്‍ വര്‍ധിപ്പിക്കണമെന്നാണ് ആഹ്വാനം. ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നും മന്ത്രാലയം വിശ്വാസികളോടു ആഹ്വാനം ചെയ്തു.
ദരിദ്രരെ സഹായിക്കുകയും ഈദ് ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് തടയുകയുമാണ് ഫിത്വര്‍ സക്കാത്തിനു പിന്നിലെ വിവേകമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സക്കാത്തിന്റെ ഭാഗമായി ഓരോ വ്യക്തിയും രണ്ടര കിലോ ഭക്ഷണം നിര്‍ബന്ധമായും പാവപ്പെട്ടവര്‍ക്കു നല്‍കണം. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ റമസാനിലെ അവസാനത്തെ പത്തിലാകുമെന്നാണ് വിശ്വാസം. ഒറ്റയായ ദിവസങ്ങളിലാകും ലൈലത്തുല്‍ ഖദ്‌റിനു സാധ്യതയെന്നും അതും 27-ാം രാവിനാണ് കൂടുതല്‍ സാധ്യതയെന്നും കരുതുന്നു. അതുകൊണ്ടുതന്നെ പുണ്യം തേടിയുള്ള പ്രാര്‍ഥനാനിര്‍ഭരമാകും വിശ്വാസികളുടെ മനസ്സ്. ആരാധനയിലും മതപരമായ അനുസരണയിലും മുസ്‌ലീങ്ങള്‍ക്ക് മത്സരിക്കാനുള്ള അവസരമായി ലൈലത്തുല്‍ ഖദ്‌റിനെ ഉപയോഗപ്പെടുത്തണം. വീടുകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയുമാണ് ഇത്തവണ അവസാന പത്ത് കടന്നുപോകുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സൗജന്യ വിമാനടിക്കറ്റ്: ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനത്തിന് പ്രശംസ

അനാരോഗ്യകരമായി സൂക്ഷിച്ച മൂന്നു ടണ്‍ ഉള്ളി പിടിച്ചെടുത്തു