
ദോഹ: വിശുദ്ധ മാസത്തിന്റെ ആരംഭം കുറിക്കുന്ന മാസപ്പിറ ഖത്തറില്‍ ദൃശ്യമായി. ഏപ്രില്‍ 24 വെള്ളിയാഴ്ച വിശുദ്ധ റമദാന് മാസത്തിന്റെ ആദ്യദിവസമാണെന്ന് ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറ നിരീക്ഷണ സമിതി അറിയിച്ചു. ഡോ.ശൈഖ് തഖീല്‍ അല്ശമ്മാരിയുടെ അധ്യക്ഷതയില്‍ ഇന്നു വൈകുന്നേരം ഔഖാഫ് മന്ത്രാലയം ആസ്ഥാനത്തുചേര്‍ന്ന യോഗത്തിനുശേഷം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച ശഅബാന്‍ 30 ആണെങ്കിലും വെള്ളിയാഴ്ച വ്രതാരംഭം പ്രഖ്യാപിക്കുന്നതിനു പകരം വ്യാഴാഴ്ചയും മാസപ്പിറവി നിരീക്ഷിക്കാനാണ് മാസപ്പിറ നിരീക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നത്.
റജബ് 29ന് ശഅബാന്റെ ആരംഭം പരിശോധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തത വരുത്തുന്നതിനും വിശ്വാസികള്‍ക്ക് റമദാന് വ്രതം കൃത്യതയോടെ ആരംഭിക്കുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ചയും വാനനിരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടു.