in

റോണഖ് ട്രേഡിങ് എല്ലാ ബ്രാഞ്ചുകളും അടക്കുന്നു

ദോഹ: ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ബ്രാഞ്ചുകളും അടച്ചിടുമെന്ന് അല്‍റോണഖ് ട്രേഡിങ് അറിയിച്ചു. ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തിലായിരുന്നു. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള ഖത്തര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണിത്. പകര്‍ച്ചവ്യാധി മുന്‍കരുതലുകളുടെ ഭാഗമായി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനസമയം പരിമിതപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ സമയങ്ങളിലും സ്റ്റോറുകളില്‍ തിരക്ക് ക്രമാതീതമായതോടെയാണ് ബ്രാഞ്ചുകള്‍ അടക്കാനുള്ള തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ സീസണില്‍ നേരിടേണ്ടിവരുന്ന ഭൗതിക നഷ്ടത്തിനിടയിലും രാജ്യത്തിന്റെ പൊതുതാല്‍പര്യമാണ് പ്രധാനമെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും റോണഖ് ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ക്കായി ഫണ്ട് സമാഹരണം: എഎസ് റോമക്ക് പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ്

ഉം അല്‍ജുവാഷെനില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു