in

ബ്രിട്ടനിലെ ഡെര്‍ബി സര്‍വ്വകലാശാല പാഠ്യപദ്ധതിയുമായി ഖത്തറിലെ റയ്യാന്‍ കോളെജ് ജനുവരി മുതല്‍

ദോഹ സിറ്റിസെന്റര്‍ റൊട്ടാനയില്‍ നടന്ന അല്‍റയ്യാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് കൗണ്‍സിലര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ അധ്യാപകര്‍ക്കൊപ്പം.

അശ്‌റഫ് തൂണേരി/ദോഹ:

 ബ്രിട്ടനിലെ ഡെര്‍ബി സര്‍വ്വകലാശാലയുടെ (University of Derby) ബിരുദ കോഴ്‌സുകളുമായി അല്‍റയ്യാന്‍ അന്തര്‍ദേശീയ സര്‍വ്വകലാശാല കോളെജ് (Al Rayyan International University College)അടുത്തവര്‍ഷം ആദ്യം മുതല്‍ തുടക്കം കുറിക്കുന്നു. ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബി.എസ്.സി (ഓണേഴ്‌സ്), ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിഎ (ഓണേഴ്‌സ്), ഇന്റര്‍നാഷണല്‍ ടൂറിസം മാനേജ്‌മെന്റില്‍ ബിഎ (ഓണേഴ്‌സ്) എന്നിവയാണ് 2022 ജനുവരിയില്‍ ആരംഭിക്കുക.

ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി


എല്ലാ അക്കാദമിക് പ്രോഗ്രാമുകളും പൂര്‍ണ്ണമായും ഡെര്‍ബി സര്‍വകലാശാലയുടെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമേ, ടൂറിസം മാനേജ്‌മെന്റില്‍ എംഎസ്‌സി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എംബിഎ ഗ്ലോബല്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഭാവിയില്‍ ആലോചനയിലുണ്ടെന്നും ഫൈസല്‍ ഹോള്‍ഡിംഗ് (Al Faisal Holding) ചെയര്‍മാനും അല്‍റയ്യാന്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി (Sheikh Faisal Bin Qassim Al Thani) അറിയിച്ചു.  അല്‍റയ്യാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി കോളേജി(എ.ആര്‍.ഐ.യു)ല്‍ നിന്ന് ബിരുദം നേടുന്നവര്‍ക്ക് യു.കെയിലെ ഡെര്‍ബി സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലേഴ്‌സ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം സര്‍ട്ടിഫിക്കറ്റ് നല്‍കും. അന്താരാഷ്ട്രാ തലത്തില്‍ തന്നെ നിരവധി തൊഴിലവസരങ്ങളാണ് ഇത്തരം ബിരുദം നേടിയവരെ കാത്തിരിക്കുന്നതെന്നും അല്‍റയ്യാന്‍ സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. അതിനിടെ യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബിയുമായി സഹകരിച്ച് അല്‍റയ്യാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി കോളേജ് സിറ്റി സെന്റര്‍ റൊട്ടാനയില്‍ പ്രഥമ സ്റ്റുഡന്റ് കൗണ്‍സിലര്‍ പരിപാടി സംഘടിപ്പിച്ചു. സര്‍വകലാശാലയെക്കുറിച്ചുള്ള വിവരങ്ങള്‍, കാഴ്ചപ്പാട്, ദൗത്യം, അന്താരാഷ്ട്ര, പ്രാദേശിക അക്രഡിറ്റേഷന്‍, അക്കാദമിക് പ്രോഗ്രാമുകളുടെ ഘടന, ഉള്ളടക്കം എന്നിവ വിശദീകരിച്ചു. ഖത്തറിലെ  വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നുള്ള നാല്‍പ്പതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ariu.edu.qa/contact-us/

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെഷീന്‍ ഗണ്ണുമായി ഖത്തര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം; കസ്റ്റംസ് പിടികൂടി

ഖത്തറിലെ ബസ്സുകളും ട്രക്കുകളും പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക്