in ,

കലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വീണ്ടും പാക്ക് ചെയ്ത് വിറ്റ 19 അംഗ സംഘം പിടിയില്‍

അറസ്റ്റ് ചെയ്യപ്പെട്ട 19 അംഗ സംഘം

ദോഹ: കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ തീയതി പരിഷ്‌കരിച്ച് വീണ്ടു പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 19 അംഗ സംഘത്തെ ആഭ്യന്തരമന്ത്രാലയത്തിലെ വടക്കന്‍ സുരക്ഷാ വകുപ്പാണ് (നോര്‍ത്ത് സെക്യൂരിറ്റി വകുപ്പ്) അറസ്റ്റ് ചെയ്തത്. ഉംഅബീരിയയിലെ ഗോഡൗണിനുള്ളില്‍ കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ തീയതി മാറ്റി വീണ്ടും പായ്ക്ക് ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഭക്ഷ്യവസ്തുക്കളുടെ കാലഹരണ തീയതികള്‍ മാറ്റംവരുത്താന്‍ ഉപയോഗിക്കുന്ന ഉപകരണവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ കാലഹരണ തീയതി ക്രമവിരുദ്ധമായി പരിഷ്‌കരിക്കുന്നത് മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

623 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തര്‍ 750 പേര്‍

മാസപ്പിറവി കണ്ടു; നാളെ മുതല്‍ ഖത്തറില്‍ റമദാന്‍ ആരംഭം