in

കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരായ പരാമര്‍ശം: കിരണ്‍ ദാസിനെ ചോദ്യം ചെയ്യും

ദോഹ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ ചോദ്യംചെയ്യും. ഫറോക്ക് സ്വദേശിയായ ഇയാള്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ്.

കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്‌നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. ബി.ജെ.പിയിലെ ചില ഗ്രൂപ്പ് വഴക്കുകളുടെ അനന്തരഫലമാണിതെന്നും ആരോപണമുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ആരോപണ വിധേയനായ അജ്‌നാസ് നേരത്തെ പ്രതികരിച്ചിരുന്നു.

തന്റെ ഫോട്ടോ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരി 13ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജ പാസ്വേര്‍ഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയില്‍ ഫേസ്ബുക്കില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിനുശേഷം ഫേസ്ബുക്ക് പാസ്വേര്‍ഡ് അജ്നാസ് മാറ്റുകയും ചെയതു. ഇതിനുശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു സംഭവവുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ്യാന്തര ബാലികാദിനത്തോടനുബന്ധിച്ച് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകള്‍ക്കൊപ്പമുള്ള ഫോട്ടോയുടെ താഴെയാണ് വ്യാജഐഡിയില്‍ നിന്ന് മോശം പരാമര്‍ശമുണ്ടായത്. ഇക്കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയില്‍ അജ്നാസിനെതിരെ മേപ്പയൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഖത്തറില്‍ പ്രവാസിയാണ് അജ്നാസ്. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അജ്നാസ് പരാതി നല്‍കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

കോവിഡ് ബാധിതര്‍ക്ക് രോഗമുക്തരായി നിശ്ചിത കാലയളവിനുശേഷം മാത്രം വാക്‌സിന്‍