in

റമദാനില്‍ മതപരമായ പരിപാടികള്‍ വിദൂരമായി നടത്തുമെന്ന് മന്ത്രാലയം

ദോഹ: വിശുദ്ധ റമദാനിലെ മതപരമായ പരിപാടികള്‍ നിലവിലെ ആരോഗ്യസാഹചര്യത്തില്‍ വിദൂരമായി നടത്തുമെന്ന് ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം. മൈക്രോസോഫ്റ്റ് ടീംസ് ആപ്പിന്റെ സഹായത്തോടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ മുഖേനയായിരിക്കും പരിപാടികള്‍.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയത്തിലെ കോള്‍സ് ആന്റ് ഗൈഡന്‍സ് വകുപ്പ് ഡയറക്ടര്‍ മാലല്ലാഹ് അല്‍ജാബര്‍ പറഞ്ഞു. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളി ഒഴികെയുള്ള പള്ളികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. റമദാന്‍ 20വരെ ഓണ്‍ലൈന്‍ മുഖേന വിശുദ്ധ ഖുര്‍ആന്‍ സ്‌കൂളുകള്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രായോഗിക പഠനത്തിന്‍ രൂപത്തില്‍ ശരിയായി പാരായണം ചെയ്യുകയെന്നതാണ് പ്രോഗ്രാം. മൈക്രോസോഫ്റ്റ് ടീംസ് ആപ്പില്‍ പ്രക്ഷേപണം ചെയ്യും. വൈകുന്നേരം 4.30 മുതല്‍ 5.30 വരെയും രാത്രി 9.30 മുതല്‍ 11.30 വരെയും രണ്ട് തവണ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തല്‍സമയ വിശുദ്ധ ഖുര്‍ആന്‍ പാരായണ പരിപാടി പ്രക്ഷേപണം ചെയ്യും. ആകര്‍ഷകമായ ശബ്ദത്തില്‍ പാരായണം ചെയ്യുന്നതിനായി നിരവധി ഖത്തരി ഇമാമുമാര്‍ ആതിഥേയത്വം വഹിക്കും.
ഖതമത് അല്‍ഖുര്‍ആന്‍ എന്ന പരിപാടിയില്‍ പ്രതിദിനം ഖുര്‍ആനിന്റെ ഒരു ഭാഗം പാരായണം ചെയ്യും. പുണ്യമാസത്തില്‍ വൈകുന്നേരം ഏഴു മുതല്‍ രാത്രി 11 വരെ ഇസ്ലാംവെബിലൂടെ മതപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രാലയം മറുപടി നല്‍കും. കോവിഡ് വ്യാപനത്തിന്റെ തുടക്കംമുതല്‍ ഇസ്ലാംവെബിന്റെ സര്‍ഫറുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വീടുകളിലിരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് അല്‍ജാബര്‍ പറഞ്ഞു. പള്ളികള്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ മതപ്രഭാഷണങ്ങള്‍ സോഷ്യല്‍ സൈറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രശ്‌സ്തരായ മതപണ്ഡിതരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൗരന്‍മാരുടെ മടക്കം: ഖത്തര്‍ എയര്‍വേയ്‌സിന് നന്ദി അറിയിച്ച് യുഎസ്‌

ആഗോളതലത്തിലെ മികച്ച വാഴ്‌സിറ്റികളില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും