ദോഹ: അല്‍ഖോര്‍ ദഖീറ ബീച്ചില്‍ ചുഴിയില്‍പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ അരീക്കോട് കുനിയില്‍ സ്വദേശി അഷ്റഫിനെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അനുമോദിച്ചു. ഖത്തറില്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഈലാഫ് ഖത്തര്‍ വളണ്ടിയര്‍ ടീമിന്റെ ക്യാപ്റ്റനാണ് അഷ്റഫ്. ലക്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എന്‍.കെ.എം അക്ബര്‍ കാസിം, ലോക കേരളസഭ അംഗം അബ്ദു റഊഫ് കോണ്ടോട്ടി, ജിം ഖത്തര്‍ ചെയര്മാന് ഷഫീക് വാടാനപ്പള്ളി, ഈലാഫ് ഖത്തര്‍ ചെയര്മാന് സലാം ചീക്കൊന്ന്, വെളിച്ചം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഒറ്റപ്പാലം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമാരായ സാലിം മദനി, ഫൈസല്‍ കാരാട്ടിയാട്ടില്, എം.എ റസാഖ് എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ ഇസ്മായില്‍ വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് സെന്ററിന്റെ ഉപഹാരം നല്കി. അഷ്റഫ് അരീക്കോട് മറുപടിപ്രസംഗം നടത്തി. സെകട്ടറി താജ് സമാന് സ്വാഗതവും നജീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
in QATAR NEWS
ദഖീറ ബീച്ചില്‍ അപകടത്തില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ അഷ്റഫിനെ അനുമോദിച്ചു
