in

മുനിസിപ്പാലിറ്റികളിലെ പാര്‍പ്പിട മേഖലകള്‍ അണുവിമുക്തമാക്കി

ദോഹ: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിലെ പാര്‍പ്പിട മേഖലകള്‍ അണുവിമുക്തമാക്കി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ അല്‍ഫുര്‍ജാന്‍ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. അല്‍ദായേന്‍, ഉംസലാല്‍ മുനിസിപ്പാലിറ്റികളിലെ പാര്‍പ്പിട പ്രദേശങ്ങളും അയല്‍പ്രദേശങ്ങളും അണുവിമുക്തമാക്കുകയായിരുന്നു. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ(ക്യുആര്‍സിഎസ്) സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടത്തുന്ന കമ്മിറ്റി ഫോര്‍ വൊളന്റിയറിങ് വര്‍ക്ക് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് കാമ്പയിന്‍.
താമസക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍. നിരവധി സുപ്രധാന സൗകര്യങ്ങളും സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളുടെ ആഭ്യന്തര സ്ട്രീറ്റുകളും അല്‍ഫുര്‍ജാന്‍ പ്രദേശങ്ങളും (സമീപസ്ഥലങ്ങള്‍) പ്രധാന സ്ട്രീറ്റുകളും കാമ്പയിന്റെ ഭാഗമായി അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. സന്നദ്ധപ്രവര്‍ത്തന സംരംഭത്തെ പിന്തുണക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ഖര്‍ത്തിയാത്തിലെ സമീപ പ്രദേശങ്ങള്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള കാമ്പയിന്‍ നടപ്പാക്കിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ് ഡയറക്ടര്‍ മുക്‌ബെല്‍ മുദൂര്‍ അല്‍ഷമ്മാരി പറഞ്ഞു. ആഭ്യന്തര സ്്ട്രീറ്റുകള്‍, വീടുകള്‍, അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍, പാര്‍പ്പിട സമീപപ്രദേശങ്ങളിലെ എല്ലാ സൗകര്യങ്ങളും എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കി. ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ സ്േ്രപ ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യുആര്‍സിഎസിലെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘവുമായി ഏകോപിപ്പിച്ച് അല്‍ഖര്‍ത്തിയാത്ത് പ്രദേശത്തെ എല്ലാ പാര്‍പ്പിട പ്രദേശങ്ങളും അണുവിമുക്തമാക്കിയതായി ഉംസലാല്‍ മുനിസിപ്പാലിറ്റി പൊതുശുചിത്വ വിഭാഗം മേധാവി ഹമദ് അല്‍ബാരിദി പറഞ്ഞു. ഗാര്‍ബേജ് കണ്ടെയ്‌നറുകളെല്ലാം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതുവരെ എല്ലാ പ്രദേശങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള കാമ്പയിന്‍ തുടരുമെന്നും അല്‍ബാരിദി പറഞ്ഞു. ബന്ധപ്പെട്ട അതോറിറ്റികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്വന്തം സുരക്ഷക്കും എല്ലാവരുടെയും സുരക്ഷക്കും വീടുകളില്‍ തന്നെ തുടരാനും അദ്ദേഹം എല്ലാ താമസക്കാരോടും ആവശ്യപ്പെട്ടു. അല്‍ദായേന്‍ മുനിസിപ്പാലിറ്റിയിലെ സേവനകാര്യവകുപ്പ് നടപ്പാക്കിയ സമഗ്രമായ അണുനാശിനി കാമ്പയിനിലും ക്യുആര്‍സിഎസിന്റെ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പോസ്റ്റിട്ടതിന്റെ പേരില്‍ ഖത്തറിലെ സാംസ്‌കാരിക പ്രവര്‍ത്തകനെതിരെ കേസ്

കോവിഡ് പ്രതിരോധം: ഖത്തറിന് നന്ദി അറിയിച്ച് ഇറ്റലി