in

ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള
ക്രിയാത്മക ശ്രമങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഖത്തര്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-07-28 18:28:55Z | |
ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി |

ദോഹ: ഗള്‍ഫ് മേഖലയിലെ തര്‍ക്കങ്ങളും ഭിന്നതകളും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും തീവ്രത കുറക്കുന്നതിനുമുള്ള ക്രിയാത്മക ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി ഖത്തര്‍. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുന്നതിനെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. സംഭാഷണത്തിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കുകയെന്നത് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലാണെന്നും ഗള്‍ഫ് പ്രതിസന്ധിയെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തത്വങ്ങളിലും ഈ രീതിയാണ് രാജ്യം പിന്തുടരുന്നതെന്നും ശൈഖ ആലിയ പറഞ്ഞു.
പ്രതിസന്ധിയുടെ തുടക്കംമുതലുള്ള ഖത്തറിന്റെ നയമാണിത്. പൊതുവായ താല്‍പര്യങ്ങള്‍, നല്ല അയല്‍പക്ക ബന്ധം, പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം, രാജ്യങ്ങളുടെ സ്വാതന്ത്ര്യവും ഐക്യവും, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവയെ അടിസ്ഥാനമാക്കി ഗൗരവേറിയതും ക്രിയാത്മകവുമായ സംഭാഷണത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആഹ്വാനം ചെയ്തതും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ ശ്രമങ്ങളോടും സഹോദര സൗഹൃദ രാജ്യങ്ങങ്ങളുടെ ശ്രമങ്ങളോടും മധ്യസ്ഥതയോടുമുള്ള പ്രതിജ്ഞാബദ്ധത അമീര്‍ വ്യക്തമാക്കിയ കാര്യവും എടുത്തുപറഞ്ഞു. കൂട്ടായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള സമീപനത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയല്ലാതെ ഈ മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാവില്ലെന്ന ഖത്തറിന്റെ ഉറച്ച ബോധ്യവും ശൈഖ ആലിയ ആവര്‍ത്തിച്ചു.
സഹകരണത്തിനും ഏകോപനത്തിനുമുള്ള ഉപമേഖലാ ചട്ടക്കൂടിന്റെ മാതൃകയായി ജിസിസി നിലനിര്‍ത്തുന്നതില്‍ ഖത്തറിന്റെ താല്‍പര്യവും അവര്‍ വ്യക്തമാക്കി.
അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ജിസിസിയുടെ കുടക്കീഴില്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും സംഘടനയുടെ സ്ഥാപിത ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണിതെന്നും ശൈഖ ആലിയ പറഞ്ഞു. പൊതു താല്‍പ്പര്യങ്ങള്‍, പരമാധികാരത്തോടുള്ള ബഹുമാനം, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നിവ അടിസ്ഥാനമാക്കി ഇറാനും ജിസിസിക്കുമിടയില്‍ അര്‍ത്ഥവത്തായ സംഭാഷണം നടത്തണമെന്ന് 2015 മുതല്‍ യുഎന്‍ പൊതുസഭയുടെ ഫോറത്തില്‍ അമീര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ നിലവിലെ നിലയിലേക്ക് ഉയരുന്നതിനു മുന്‍പാണിതെ്ന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ലോകകപ്പില്‍ കാണികളുണ്ടാകും; മറിച്ചുള്ള വാര്‍ത്തകള്‍ തള്ളി ഫിഫ

ചൂണ്ടയിലും ഒരു ചുവട് മുമ്പില്‍