in ,

ഹമദ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശിക്കാമെന്ന് അധികൃതര്‍. തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തിലായി. കോവിഡ് ആശുപത്രികളില്‍ ബാധകമല്ല. ഉച്ചക്ക് 12-30 മുതല്‍ രാത്രി 8 വരേയാണ് സന്ദര്‍ശനം അനുവദിക്കുക. ഇഹിതിറാസ് ആപ്പില്‍ പച്ച നിറം തെളിഞ്ഞിരിക്കണം. മാസ്‌ക് ധരിക്കണം. പ്രവേശിക്കുന്നതിന് മുമ്പ് താപ നില പരിശോധിക്കും. ഒരു സമയം ഒരാളെ മാത്രമേ ഒരു രോഗിയുടെ അടുത്തേക്ക് വിടുകയുള്ളൂ. അനുഗമിച്ച് മറ്റൊരാള്‍ (എസ്‌കോര്‍ട്ട്) എന്നത് പാടില്ല. ഒരു മണിക്കൂറിലധികം രോഗിയുടെ അടുത്ത് ചെലവഴിക്കാന്‍ പാടില്ല. ഒരു രോഗിയെ കാണാന്‍ ഒരു ദിവസം 3 സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ. ഭക്ഷ്യോത്പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്, പാനീയങ്ങള്‍, പൂക്കള്‍ എന്നിവ കൊണ്ടുപോകരുത്. 15 വയസ്സിനു മുകളില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതല്ലെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം കോവിഡ് ആശുപത്രികളായ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മുബൈരിക് ആശുപത്രി, ദി ക്യൂബന്‍ ആശുപത്രി, മിസഈദ് ആശുപത്രി എന്നിവിടങ്ങൡ സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റഷ്യക്കാര്‍ക്ക്‌ ഖത്തര്‍ 2022 ഫിഫ ലോകകകപ്പ് മുന്നൊരുക്കങ്ങളുടെ ആകര്‍ഷണീയ കാഴ്ചയൊരുക്കി സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്‌

സഫാരിയില്‍ നിന്ന് 50 റിയാലിന് പര്‍ച്ചേസ് ചെയ്യൂ; 50 മില്യണ്‍ ക്ലബ്ബ് കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാം