in

പ്രവാസികളുടെ മടക്കം; എയര്‍ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ദോഹ: ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട് എയര്‍ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഖത്തറില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ക്കു മാത്രമായിരിക്കും യാത്രാനുമതി. എന്നാല്‍ മറ്റു ചില രാജ്യങ്ങളില്‍ നിന്നും ഒരുവര്‍ഷത്തെ സാധുവായ ഇന്ത്യന്‍ വിസയുള്ളവരെയും ഗ്രീന്‍കാര്‍ഡ്, ഒസിഐ കാര്‍ഡുള്ളവരെയും എംബസിയില്‍ നിന്നും രേഖാമൂലമുള്ള അനുമതിയോടെ സാധുവായ പെര്‍മിറ്റുള്ള ആരോഗ്യപ്രവര്‍ത്തകരെയും കൊണ്ടുപോകുമെന്ന് എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്രാച്ചെലവ് പൂര്‍ണമായും യാത്രക്കാരന്‍ തന്നെ വഹിക്കണം. ടിക്കറ്റ് വാങ്ങുന്നതിനുമുമ്പ്, യാത്രക്കാര്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ റെഗുലേറ്ററി വെബ്സൈറ്റിലെ വ്യവസ്ഥകള്‍ മനസിലാക്കി യാത്രയ്ക്കുള്ള യോഗ്യത വീണ്ടും പരിശോധിക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാന രാജ്യത്തിന്റെ എല്ലാ യാത്രാ, ആരോഗ്യ ആവശ്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് യാത്രക്കാരന്‍ ഉറപ്പാക്കണം. വിമാനത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് താപ പരിശോധനക്ക് വിധേയരാകേണ്ടിവരും. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ക്വാറന്റൈന്റെ മുഴുവന്‍ ചെലവും നേരിട്ട് വഹിക്കേണ്ടതിന്റെ ഉത്തരവാദിത്വം യാത്രക്കാര്‍ ഏറ്റെടുക്കണം. യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുക. നാടുകടത്തപ്പെടുന്ന സാഹചര്യത്തില്‍, നാടുകടത്തല്‍ പിഴ, റിട്ടേണ്‍ നിരക്ക്, ക്വാറന്റൈന്‍ ച്ചെലവ് എന്നിവയുടെ ഉത്തരവാദിത്വവും യാത്രക്കാര്‍ ഏറ്റെടുക്കണം. യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ എല്ലാ മുന്‍കരുതലുകളും എയര്‍ഇന്ത്യ സ്വീകരിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വന്തം ജനതക്ക് ഖത്തര്‍ നല്‍കുന്നത് ഏറ്റവും മികച്ച പരിചരണം

ഖത്തറില്‍ നിയന്ത്രണങ്ങളോടെ ഗരന്‍ഗാവോ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു