in

പ്രവാസികളുടെ മടക്കം: ശ്രീനഗറിലേക്ക് പോയത് 154 യാത്രക്കാര്‍

ശ്രീനഗറിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി പതിനാലാമത്തെ സര്‍വീസ് ശ്രീനഗറിലേക്കു നടന്നു.
മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 154 യാത്രക്കാരുമായി ഇന്നലെ ഉച്ചക്കാണ് എയര്‍ഇന്ത്യയുടെ എഐ 972 വിമാനം ശ്രീനഗറിലേക്കു പുറപ്പെട്ടത്. ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് 64 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 2386 പേര്‍.
കുഞ്ഞുങ്ങള്‍ക്കു പുറമെ 2322 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. പതിനാല് വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ഏഴു സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. അന്തിമ യാത്രാ പട്ടിക എംബസിയാണ് തീരുമാനിക്കുന്നത്. നാളെ കൊച്ചിയിലേക്കു വീണ്ടും സര്‍വീസുണ്ട്.
മൂന്നിന് തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കും നാലിന് കണ്ണൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ 90ശതമാനം കോവിഡ് കേസുകള്‍ക്കും ലക്ഷണങ്ങളില്ല

വൈദ്യുതി, ജല ആവശ്യകത നിറവേറ്റുന്നതില്‍ ഉം അല്‍ഹൗല്‍ പദ്ധതിക്ക് സുപ്രധാന പങ്ക്‌